ജൂണിൽ വാട്സ്ആപ്പും ട്വിറ്ററും ഇന്ത്യയിൽ 26 ലക്ഷത്തിലേറെ അക്കൗണ്ടുകൾക്ക് വിലക്കെർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ 22 ലക്ഷം അക്കൗണ്ടുകൾ വാട്സ്ആപ്പ് നിരോധിച്ചിട്ടുണ്ട്. ‘ റിപ്പോർട്ട് ‘ സംവിധാനം ഉപയോഗിച്ച് 500 ൽ പരം പരാതികളാണ് ഉപയോക്താക്കളിൽ നിന്നും ലഭിച്ചിരുന്നത്.
43,140 അക്കൗണ്ടുകളാണ് ട്വിറ്റർ നീക്കിയത്. അതിൽ ഭൂരിഭാഗം അക്കൗണ്ടുകളും അശ്ലീല ഉള്ളടക്കം ഉള്ളവയായിരുന്നു. 40,982 അക്കൗണ്ടുകളാണ് ലൈംഗികപരമായ ഉള്ളടക്കക്കങ്ങളുടെ പേരിൽ മാത്രം നീക്കം ചെയ്തിട്ടുള്ളത്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള 2158 അക്കൗണ്ടുകളും ട്വിറ്റർ നീക്കം ചെയ്തിട്ടുണ്ട്.
അധിക്ഷേപ പരാമർഷങ്ങളുടെ പേരിൽ ലഭിച്ച പരാതികളാണ് കൂടുതലും. 2021 ലെ ഐ ടി ചട്ടപ്രകാരം ഓരോ സാമൂഹിക മാധ്യമ കമ്പനികളും ഇന്ത്യയിൽ പാലിച്ചു വരുന്ന നിയമം സ്വീകരിച്ച് നടപടികളിൽ ഓരോ മാസവും റിപ്പോർട്ട് നൽകണമെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്.