സൗദി അറേബ്യയിൽ താമസിക്കുകയും ജോലി ചെയ്യുന്നവരുമായ വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവ് കണ്ടെത്തി. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി ഒത്തു നോക്കുമ്പോൾ രണ്ട് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ ആറു മാസത്തെ കണക്കുകൾ പരിശോധിച്ചാല്‍ ആകെ അയച്ചിരിക്കുന്നത് 1321 കോടി റിയാലാണെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.
അതേസമയം പ്രതിമാസ കണക്ക് പ്രകാരം 2022 ജൂണിൽ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മെയ് മാസത്തേക്കാൾ 17 ശതമാനം കൂടുതലാണിത് . കഴിഞ്ഞ ഒരു മാസത്തിനിടയിൽ 193 റിയാലും ജൂൺ മാസം വരെ 675 കോടി റിയാലുമാണ് വിദേശികൾ നാട്ടിലേക്ക് അയച്ചത്.
എന്നാല്‍ സൗദി പൗരൻമാരുടെ വിദേശ വിനിമയം അഞ്ച് ശതമാനം വർധിച്ചതായും കണക്കുകൾ പറയുന്നു. കഴിഞ്ഞ ആറ് മാസം 675 കോടി റിയാല്‍ സ്വദേശി പൗരന്‍മാര്‍ വിദേശങ്ങളിലേക്ക് അയച്ചെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.