‘ബെസ്റ്റ് ഫ്രണ്ടായി ഗേ ആയ ആളെ വേണം’ : ദിയ കൃഷ്ണ

Date:

Share post:

മലയാളികള്‍ക്ക് സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയും യൂട്യൂബറുമായ ദിയ കൃഷ്ണയെ. ട്രാൻസ്ജെൻഡർ വ്യക്തികളെ കുറിച്ചു പറഞ്ഞ ദിയയുടെ വാക്കുകളാണ് സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നത്.

തനിക്ക് ഒരു ഗേ സുഹൃത്ത് വേണമെന്ന ആഗ്രഹമുണ്ടെന്നാണ് ദിയ പറയുന്നത്. ട്രാൻസ്ജെൻഡറിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ദിയ ഇങ്ങനെ മറുപടി നൽകിയത്. ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുണ്ടോ, അവരോടൊപ്പം കംഫർട്ടബിൾ ആണോ എന്ന അവതാരിക ചോദ്യത്തിനായിരുന്നു താരത്തിന്‍റ മറുപടി.

ബാം​ഗ്ലൂരിലാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് സംസാരിച്ചത്. ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനു​ഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനു​ഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവർക്ക് പണം നൽകാനും സന്തോഷിപ്പിക്കാനും ശ്രമിക്കാറുണ്ട്. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട് എന്നും താരം പറഞ്ഞു. ‌ എനി​ക്ക് ​ഗേ സുഹൃത്തുക്കളുണ്ട്. ബെസ്റ്റ് ഫ്രണ്ടായി ഒരു ഗേ ഉണ്ടെങ്കിൽ വളരെ നന്നായിരുന്നുവെന്ന് താൻ എപ്പോഴും അശ്വിനോട് പറയാറുണ്ടായിരുന്നു. കാരണം ഒരു പെൺകുട്ടിയോട് സംസാരിക്കുന്നതുപോലെ അവരോട് എല്ലാം പറയാം. അവർ വളരെ ക്യൂട്ടാണെന്നും ദിയ പറയുന്നു. നമ്മുടെ മലയാളി ആണുങ്ങൾക്കാണ് ​ഗേ പയ്യൻമാരുമായി പ്രോബ്ലം എന്നും ദിയ കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിലെ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്തു

യുഎഇയിലെ പ്രഥമ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ വെച്ചാണ് സന...

ആലപ്പുഴ സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; ഷാർജയിലെത്തിയത് അഞ്ച് മാസം മുമ്പ്

ആലപ്പുഴ സ്വദേശിയായ യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് (40) ആണ്...

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി; നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിൻ്റെ സമ്പത്ത്....

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്‌ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. പാലക്കാട് സ്വദേശിയാണ്...