ഹജ്ജ് തീർത്ഥാടകർക്കായി സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന സർവീസ്

Date:

Share post:

ഹജ്ജ് തീർത്ഥാടകർക്കായി കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് നേരിട്ട് കൂടുതൽ വിമാന സർവീസുകൾ തുടങ്ങുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫവാൻ അൽ റബിയ. ഡൽഹിയിൽ ന്യൂനപക്ഷ വനിതാ ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവരുമായുള്ള ചർച്ചകൾക്കു ശേഷം പത്രസമ്മേളനത്തിലാണ് സൗദി മന്ത്രിയുടെ പ്രഖ്യാപനം.

ഇന്ത്യയിൽ മൂന്നു വിസാ കേന്ദ്രങ്ങൾ കൂടി തുറക്കുമെന്നും ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണം കൂട്ടുന്നതിന് അനുസരിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസാ നടപടികൾ ലഘൂകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജുമായി ബന്ധപ്പെട്ട് സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായെന്ന് മന്ത്രി സ്‌മൃതി ഇറാനിയും വ്യക്തമാക്കി. ഹജ്ജ് തീർത്ഥാടനം ഇന്ത്യാ-സൗദി ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാണെന്ന് മന്ത്രി വി.മുരളീധരനും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി; നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിൻ്റെ സമ്പത്ത്....

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്‌ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. പാലക്കാട് സ്വദേശിയാണ്...

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്തുന്നു; 19 ജനവാസമേഖലയിൽ പുതിയ റോഡുകൾ

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്താനൊരുങ്ങി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി 19 ജനവാസമേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആ​രംഭിച്ചിരിക്കുന്നത്....

ഫെയ്സ്ബുക്കും വാട്സ്ആപ്പും നാലര മണിക്കൂർ പണിമുടക്കി; ആശങ്കയിലായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഫെയ്സ്ബുക്കും വാട്സ്ആപ്പും മണിക്കൂറുകളോളം പണിമുടക്കിയതോടെ ഉപയോക്താക്കളെല്ലാം അശങ്കയിലായി. എന്ത് സംഭവിച്ചുവെന്നറിയാതെ ലക്ഷക്കണക്കിന് ജനങ്ങളാണ് ആശങ്കപ്പെട്ടത്. എന്നാൽ നാലര മണിക്കൂറുകൾക്ക് ശേഷം ആപ്പിക്കേഷനുകൾ പ്രവർത്തനക്ഷമമാകുകയും ചെയ്തു. ഇന്നലെ...