ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീം വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് മിന്നു മണിയ്ക്ക് ടീമിൽ ഇടം ലഭിക്കാൻ കാരണം. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച മിന്നു ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
ഹർമൻപ്രീത് കൗർ ആണ് ടീമിന്റെ ക്യാപ്റ്റൻ. സ്മൃതി മന്ഥന വൈസ് ക്യാപ്റ്റനാണ്. പതിവ് താരങ്ങൾക്കൊപ്പം വിമൻസ് പ്രീമിയർ ലീഗിലും ആഭ്യന്തര ടി-20കളിലും മികവ് പുലർത്തിയ യുവതാരങ്ങളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീൽ, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവും ടീമിൽ ഇടം പിടിച്ചു.