തീവ്രചുഴലിക്കാറ്റായി മാറിയ മിഷോങ് ചൊവ്വാഴ്ച പുലർച്ചെ കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ തീവ്ര മഴ തുടരുന്നു. വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളവും അടച്ചു. അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട്ടിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകി.
ട്രെയിൻ ഗതാഗതവും നിലച്ചു. 118 ട്രെയിനുകൾ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ കൂടി കടന്നുപോകുന്ന 35 സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. കനത്ത മഴയിൽ സ്ബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി. വഴിയോരങ്ങളിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി.
മിഷോങ് ചുഴലിക്കാറ്റ് നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുകയാണെന്ന് കാലാവസ്ഥ വിഭാഗം അറിയിക്കുന്നത്. ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിലാണ് തമിഴ്നാടും ആന്ധ്രയും. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
Apartment in Pallikaranai, Chennai
Effect of #CycloneMichuang 😕😕
Stay safe chennai!!#ChennaiRain pic.twitter.com/txiJtrq1BQ
— vittoba.balaji (@balavittoba) December 4, 2023
#UPDATE | Airfield closed for arrival and departure operations till 2300 hrs IST today due to severe weather conditions.#ChennaiRains #CycloneMichuang #ChennaiAirport@AAI_Official | @MoCA_GoI | @pibchennai
— Chennai (MAA) Airport (@aaichnairport) December 4, 2023