ആഗോള ഭക്ഷ്യ പ്രതിസന്ധിയും മറ്റ് കാർഷിക പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ എങ്ങനെ ഉപയോഗിക്കാം എന്ന് വിദഗ്ദർ ഇതിനകം തന്നെ വിശദീകരിച്ചു കഴിഞ്ഞു. കാർഷിക മേഖലയിലെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് AI-യെ പ്രയോജനപ്പെടുത്തുന്നതിന് നിരവധി വഴികളുണ്ട്. യുഎഇയിലെ ഫാം ഉടമകൾക്ക് അവരുടെ ഫാമുകളിലെ മണ്ണിന്റെ ഗുണനിലവാരം വിശദമാക്കാൻ ഈ എഐ സംവിധാനം വഴിയൊരുക്കുകയാണ്.
യുഎഇ സ്പേസ് ഏജൻസി വിക്ഷേപിച്ച ജിയോസ്പേഷ്യൽ ഡാറ്റ പ്ലാറ്റ്ഫോമാണ് ഇതിന് സഹായകമാകുന്നത്.സാറ്റലൈറ്റ് ഡാറ്റയിലേക്ക് ആക്സസ് നൽകുന്ന AI മോഡലുള്ള പ്ലാറ്റ്ഫോം, വിവിധ ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഉപഗ്രഹ ഇമേജറിയിലേക്ക് പ്രവേശനം നേടാൻ സഹായിക്കും.
“സാറ്റലൈറ്റ് ഇമേജറി AI പരിശോധിച്ച് ഒരു പ്രകടന റിപ്പോർട്ട് ഫാം ഉടമകൾക്ക് നൽകും, അത് അവർക്ക് പ്ലാറ്റ്ഫോമിൽ നബാറ്റിൽ ലഭ്യമാകും.” വിള ക്രമക്കേടുകൾ കണ്ടെത്താൻ കർഷകരെ സഹായിക്കുന്നതിനായി ഇന്റർനാഷണൽ സെന്റർ ഫോർ ബയോസലൈൻ അഗ്രികൾച്ചർ (ഐസിബിഎ) കഴിഞ്ഞ വർഷം യുഎഇയിൽ AI- പവർഡ് പ്ലാറ്റ്ഫോം നബാത്ത് അവതരിപ്പിച്ചു. ഒരു ഡസനിലധികം വ്യത്യസ്ത വിള രോഗങ്ങൾ തിരിച്ചറിയാനും കർഷകർക്ക് മുന്നറിയിപ്പ് നൽകാനും ഇതിന് കഴിയും എന്ന് യുഎഇ സ്പേസ് ഏജൻസിയിലെ സ്പേസ് പ്രോജക്ട് ഡെവലപ്മെന്റ് സീനിയർ എഞ്ചിനീയർ സുൽത്താൻ അൽ സെയ്ദി പറഞ്ഞു.