26 രാജ്യങ്ങളുടെ ഓസ്കര് എന്‍ട്രികള്‍ ഐഎഫ്എഫ്കെയിൽ പ്രദര്‍ശിപ്പിക്കും. അർജന്റീന, മെക്സിക്കോ, ചിലി, ജപ്പാൻ, ബെൽജിയം, പോളണ്ട്, മലേഷ്യ, തുർക്കി, ടുണീഷ്യ, യമൻ, ജോർദാൻ, ഇറാഖ്, ജർമ്മനി, ഇറ്റലി, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്കാർ എൻട്രികൾ ലഭിച്ച ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദർശിപ്പിക്കുക. ഇതിൽ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പെടുണ്ട്.
സെനഗൽ സംവിധായിക റമാറ്റാ ടൗലേ സി (ബനാൽ ആൻഡ് ആഡാമ), ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയ (ഫോർ ഡോട്ടേഴ്സ്), മെക്സിക്കൻ സംവിധായിക ലില അവ്ലെസ് (ടോട്ടം), ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെ (സ്ലോ) , മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു (ടൈഗർ സ്ട്രൈപ്സ്) എന്നീ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.