എറണാകുളം കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. തൊടുപുഴ സ്വദേശി കെ.വി ജോണാണ് മരിച്ചത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന് ശരീരത്തിൽ 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. എങ്കിലും ജോണിനെ ജിവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകും എന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാർ.
നേരത്തേ ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പടെ ആറു പേർ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസ്, തൊടുപുഴ സ്വദേശി കുമാരി, കളമശ്ശേരി സ്വദേശി മോളി, മലയാറ്റൂർ സ്വദേശി സാലി മകൾ ലിബിന മകൻ പ്രവീൺ എന്നിവരാണ് മരിച്ചത്.