52-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വഴി സൃഷ്ടിച്ച സ്റ്റാമ്പുകൾ യുഎഇ പുറത്തിറക്കി. മേഖലയിൽ ആദ്യമായാണ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, ബുർജ് ഖലീഫ എന്നിവയുൾപ്പെടെ വിവിധ ഐക്കണിക് എമിറാത്തി ലാൻഡ്‌മാർക്കുകളും രാജ്യത്തിനുള്ളിലെ സുസ്ഥിരതയെ ബഹുമാനിക്കുന്ന ചിഹ്നങ്ങളും ഉള്ള സ്റ്റാമ്പുകൾ AI സാങ്കേതികവിദ്യയിലൂടെയാണ് സൃഷ്ടിച്ചിരിക്കുന്നത്
യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ദേശീയ അഭിലാഷങ്ങളും ചിത്രീകരിക്കുന്നതിനും ഡിജിറ്റൽ ക്യാൻവാസുകൾ സൃഷ്ടിക്കുന്നതിനുമുള്ള ആശയവുമായി മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (MBZUAI) കമ്പ്യൂട്ടർ വിഷൻ ഡിപ്പാർട്ട്മെൻ്റ് ആണ് ഈ സ്റ്റാമ്പുകളുടെ പദ്ധതിക്ക് നേതൃത്വം നൽകിയത്. മൂന്ന് അദ്വിതീയ തപാൽ സ്റ്റാമ്പുകൾ ഓരോന്നിനും 2048-ൽ 2048 പിക്സൽ റെസലൂഷനിലാണ് ജനറേറ്റ് ചെയ്തിരിക്കുന്നത്.
ഈ സ്റ്റാമ്പുകൾ എമിറേറ്റ്സ് പോസ്റ്റിന്റെ ഓൺലൈൻ സ്റ്റോറായ www.emiratespostshop.ae-ൽ ലഭ്യമാണ്. യുഎഇയുടെ സമ്പന്നമായ ഭൂതകാലത്തെയും മഹത്തായ വർത്തമാനത്തെയും വാഗ്ദാനമായ ഭാവിയെയും അനുസ്മരിക്കുന്നതിനാണ് ഈ നൂതന സംരംഭം ലക്ഷ്യമിടുന്നത്. എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പിൻ്റെ ഗ്രൂപ്പ് സിഇഒ അബ്ദുല്ല മുഹമ്മദ് അലാശ്രമമാണ് ഇക്കാര്യം വ്യക്തമാക്കിയത്.