ചിരിക്കുന്ന മുഖവുമായി സിനിമയിൽ നിറഞ്ഞു നിന്ന മുത്തശ്ശി കഥാപാത്രം ആയിരുന്നു ആർ. സുബ്ബലക്ഷ്മി. നിരവധി വേഷങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചാണ് സുബ്ബലക്ഷ്മി കടന്നുപോയത്. ഇപ്പോഴിതാ സുബ്ബലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷ്.
മുത്തശ്ശിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നര്‍ത്തകിയായ സൗഭാഗ്യ വികാരനിര്‍ഭരമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് സൗഭാഗ്യ നന്ദി പറയുകയും ചെയ്തു.
‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടേയും പ്രാർത്ഥനകൾക്ക് നന്ദി’ സൗഭാഗ്യ കുറിച്ചു. ‘ഈ വേര്‍പാടോടെ ഞാന്‍ അനാഥയായി’ എന്നായിരുന്നു താര കല്യാൺ കുറിച്ചത്. തന്നെ ചേര്‍ത്ത് പിടിച്ച് അമ്മ ചുംബിയ്ക്കുന്ന ചിത്രമാണ് താര കല്യണ്‍ പങ്കുവച്ചത്.