ക്രിസ്മസ് അവധിയ്ക്കായി നാട്ടിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികൾ. യുഎഇയെ സംബന്ധിച്ചത്തോളം ദേശീയ ദിനാഘോഷം, കാലാവസ്ഥ ഉച്ചകോടിയും കൂടിച്ചേർന്ന് എത്തിയ സമയമാണ്.
ക്രിസ്തുമസ് അവധികൂടി എത്തിച്ചേരുന്നതോടെ വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കുമെന്നു വിവിധ കമ്പനികൾ മുന്നറിയിപ്പു നൽകി. അതിനാൽ തന്നെ യാത്രയ്ക്കായി ഒരുങ്ങുന്ന പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധയ്ക്കേണ്ടതുണ്ട്. യാത്രയ്ക്കായി ഒരുങ്ങുന്നവർ കഴിവതും 3 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. കഴിയുന്നവർ വെബ് ചെക്ക് ഇന്നും എയർപോർട്ടിലെ ബാഗേജ് ഡ്രോപ് സംവിധാനവും ഉപയോഗിക്കണം. സിറ്റി ചെക്ക് ഇൻ, ഹോം ചെക്ക് ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുന്നവർ ആ വഴി തേടണം.
എല്ലാ വാരാന്ത്യങ്ങളിലും കുറഞ്ഞത് 75000 പേരെങ്കിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ക്രിസ്മസ് അവധിയും കാലാവസ്ഥ ഉച്ചകോടിയും ദേശീയ ദിനാഘോഷവും കൂടി ചേർന്ന് വരുമ്പോൾ യാത്രക്കാരുടെ എണ്ണം ഇതിലും കൂടിയേക്കും.