കേ​ര​ള​വ​ർ​മ കോ​ള​ജ്​ യൂ​ണിയൻ തെരഞ്ഞെടുപ്പ്, റീകൗണ്ടിങ് ശനിയാഴ്ച

Date:

Share post:

കേ​ര​ള​വ​ർ​മ കോ​ള​ജ്​ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം റീകൗണ്ടിങ് ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഒൻപത് മണിയ്ക്ക് പ്രിൻസിപ്പലിന്‍റെ ചേംബറിലാണ് റീകൗണ്ടിങ് നടക്കുക. വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതിനെ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. വോട്ടുകൾ റീകൗണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടു. വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു സ്ഥാ​നാ​ർ​ഥിയായ എ​സ്. ശ്രീ​ക്കു​ട്ട​ൻ ന​ൽ​കി​യ ഹ​ർ​ജി​യിലാണ് കോ​ട​തി ഉത്തരവ്.

ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഒ​രു വോ​ട്ടി​ന് വിജ​യി​ച്ചി​ട്ടും കോ​ള​ജ് അ​ധി​കൃ​ത​ർ റീ​കൗ​ണ്ടി​ങ്​ ന​ട​ത്തി എ​സ്.​എ​ഫ്.​ഐ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. അ​നി​രു​ദ്ധി​നെ 10 വോ​ട്ടി​ന്​ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു എന്നാണ് ശ്രീ​ക്കു​ട്ട​ന്‍റെ പരാതി. റീ​കൗ​ണ്ടി​ങ് നടത്തിയത് അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു . അ​തി​നി​ടെ ര​ണ്ടു​ത​വ​ണ വൈ​ദ്യു​തി മു​ട​ങ്ങുകയും ചെയ്തു. ഇ​തി​നി​ടെ ബാ​ല​റ്റ് പേ​പ്പ​ർ കേ​ടു​വ​രു​ത്തി​യ​തി​ന് പു​റ​മെ ആ​ദ്യം എ​ണ്ണി​യ​പ്പോ​ൾ അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ച വോ​ട്ടു​ക​ൾ സാ​ധു​വാ​യി മാ​റു​ക​യും ചെ​യ്തു​ എന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചു.

അതേസമയം ആ​ദ്യം അ​സാ​ധു​വാ​യ വോ​ട്ടു​ക​ൾ റീ​കൗ​ണ്ടി​ങ്ങി​ൽ സാ​ധു​വാ​യ​ത്​ എ​ങ്ങ​നെ​യെ​ന്ന്​ ഹൈ​ക്കോട​തിയും ചോദിച്ചു. റീ​കൗ​ണ്ടി​ങ്​​​ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ​ക്ക് ത​ന്നെ തീ​രു​മാ​നിക്കാം എന്നി​രി​ക്കെ കോ​ർ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യ​ത്​ എ​ന്തി​നെ​ന്നും ജ​സ്​​റ്റി​സ്​ ടി.​ആ​ർ. ര​വി ചോദിച്ചു. എന്നാൽ വീ​ണ്ടും എ​ണ്ണി​യ​ത് കോ​ള​ജ്​ മാ​നേ​ജ​റാ​യ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി​. ഇ​ത്ത​രം ബാ​ഹ്യ ഇ​ട​പെ​ട​ൽ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഹ​ർജി​ക്കാ​ര​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വി​ശ​ദീ​ക​രി​ച്ചു. കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ള​ല്ലാ​ത്ത പ്രി​ൻ​സി​പ്പ​ലി​നും മ​റ്റൊ​രാ​ൾ​ക്കും എ​ങ്ങ​നെ​യാ​ണ്​ ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ൽ ഒ​പ്പി​ടാ​നാ​വു​ക​ എന്നും കോ​ട​തി ആരാഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...