2030-ലെ വേൾഡ് എക്‌സ്‌പോയ്ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

Date:

Share post:

2030-ലെ വേൾഡ് എക്സ്പോയുടെ വേദിയായി സൗദി അറേബ്യയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. എക്സ്പോയുടെ സംഘാടകരായ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് അം​ഗരാജ്യങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് എക്സ്പോയുടെ വേദിയായി സൗദി അറേബ്യയയിലെ റിയാദ് നഗരത്തെ തിരഞ്ഞെടുത്തത്.

സൗത്ത് കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളോട് മത്സരിച്ചാണ് സൗദി വേട്ടെടുപ്പിൽ വിജയിച്ചത്. 119 വോട്ടുകൾ നേടിയാണ് സൗദി അറേബ്യ വേൾഡ് എക്‌സ്‌പോയ്ക്ക് വേദിയാകാൻ തിരഞ്ഞെടുക്കപ്പെട്ടത്. 2030-ലെ വേൾഡ് എക്സ്പോയ്ക്ക് റിയാദ് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ ഫയൽ കഴിഞ്ഞ ജൂണിലാണ് ഔദ്യോഗികമായി സമർപ്പിച്ചത്. കൂടാതെ 7.8 ബില്യൺ ഡോളർ ഇതിനായി അനുവദിക്കുകയും പാരീസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുകയും ചെയ്തിരുന്നു.

2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെയായിരിക്കും വേൾഡ് എക്സ്പോ നടത്തപ്പെടുക. 2020-ൽ ദുബായിലാണ് എക്സ്പോ സംഘടിപ്പിക്കപ്പെട്ടത്. 2025-ൽ ജപ്പാനിലെ ഒസാക്കയാണ് എക്സ്പോയ്ക്ക് വേദിയാകുക. വേൾഡ് എക്സ്പോയുടെ ചരിത്രത്തിലെ അഭൂതപൂർവമായ പതിപ്പായിരിക്കും റിയാദിൽ ഒരുക്കുകയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുമ്പ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...