ഡിസംബർ 17 മുതൽ ലക്നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഒമാൻ്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ലക്നോവിലേക്ക് എല്ലാ ആഴ്ചയും അഞ്ച് സർവീസുകളാണ് സലാം എയർ നടത്തുന്നത്. മസ്കറ്റ് വിമാനത്താവളത്തിൽ നിന്ന് ബുധൻ, വ്യാഴം, വെള്ളി, ഞായർ, തിങ്കൾ എന്നീ ദിനങ്ങളിലായിരിക്കും സർവ്വീസുകൾ.
ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗാമായാണ് സലാം എയർ സർവ്വീസുകൾ വർധിപ്പിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് മസ്കത്തിൽ നിന്ന് നേരിട്ട് സലാം എയർ സർവീസ് നടത്തുക. ഒക്ടോബർ ഒന്ന് മുതൽ സലാം എയർ ഇന്ത്യയിലേയ്ക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിരുന്നു. ഇതാണ് ഇപ്പോൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
കോഴിക്കോടേയ്ക്കുള്ള സലാം എയറിന്റെ സർവീസുകൾ ഡിസംബർ 16-ന് ആരംഭിക്കും. കോഴിക്കോട് നിന്ന് ഡിസംബർ 17 മുതലാണ് മസ്കത്തിലേക്ക് സർവീസ് ആരംഭിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും കമ്പനി ഇവിടേയ്ക്ക് സർവീസ് നടത്തും.