കുസാറ്റ് ക്യാമ്പസ് അപകടം, മരിച്ച സാറ തോമസിന് മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു

Date:

Share post:

എറണാകുളത്തെ കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച സാറ തോമസിന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും അന്തിമോപചാരമര്‍പ്പിച്ചു. സാറയുടെ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ച താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളിലെത്തിയാണ് മന്ത്രിമാര്‍ അന്തിമോപചാരമര്‍പ്പിച്ചത്. നവകേരള സദസ്സ് ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മന്ത്രിമാരുടെ സംഘത്തിന്റെ സന്ദര്‍ശനം.

മന്ത്രിമാരായ വീണാ ജോര്‍ജ്, ചിഞ്ചുറാണി, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെ.എന്‍. ബാലഗോപാല്‍, എ.കെ. ശശീന്ദ്രന്‍, വി. അബ്ദുറഹ്‌മാന്‍, വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു. നവകേരള സദസ്സിന്റെ ബസ്സിലായിരുന്നു മന്ത്രിമാര്‍ സ്ഥലത്തെത്തിയത്. സാറയുടെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

അതേസമയം ദുരന്തത്തില്‍ മരിച്ച കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ കെ.എം. തമ്പിയുടെ മകന്‍ അതുല്‍ തമ്പിയുടെ മൃതദേഹം സംസ്‌കരിച്ചു. കൂത്താട്ടുകുളത്തെ കുടുംബ കല്ലറയിലാണ് മൃതദേഹം സംസ്കരിച്ചത്. പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പില്‍ സ്വദേശി ആല്‍ബിന്‍ ജോസഫിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് വൈകീട്ടോടെ നടന്നു. മൈലമ്പിള്ളി പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. ആന്‍ റിഫ്റ്റയുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ഇറ്റലിയിലുള്ള അമ്മ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...