ISS ക്രൂ അംഗങ്ങളുമായി ദുബായ് റണ്ണിൽ പങ്കെടുത്ത് സുൽത്താൻ അൽനെയാദി

Date:

Share post:

ദുബായ് റണ്ണിനായി വൻ ജനസമൂഹമാണ് ഒഴുകിയെത്തിയത്. ദുബായ് റണ്ണിൽ 226,000 ഓളം പേർ പങ്കെടുത്തുവെന്നാണ് ഏകദേശ കണക്ക്. ഈ കമ്മ്യൂണിറ്റി ഫൺ റണ്ണിൽ സഹപ്രവർത്തകരും സഹപാഠികളും സുഹ്യത്തുകളുമായും ചിലർ കൂട്ടം ചേർന്ന് ഓടി അവരുടെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചു. ഈ റണ്ണിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം എമിറാത്തി ബഹിരാകാശ സഞ്ചാരി ഡോ. സുൽത്താൻ അൽനെയാദിയാണ്.

https://www.facebook.com/100064270346579/posts/pfbid0jwMujZH49EosP7XCHxHJ3GTM5jqdJuTw7EXHED9LJvgJkzwMFN9tuAGCsQTHhVbxl/?mibextid=Nif5oz

അൽനെയാദിയും ഹസ്സ അൽമൻസൂരിയും റണ്ണിന്റെ ഭാ​ഗമായി. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) തന്റെ ചരിത്രപരമായ ദൗത്യത്തിൽ തന്റെ സഹയാത്രികരായ ക്രൂ അംഗങ്ങളും റണ്ണിന്റെ ഭാ​ഗമായി ഒന്നിച്ചു. അമേരിക്കൻ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, ഫ്രാൻസിസ്കോ റൂബിയോ എന്നിവരുൾപ്പെടെയുള്ള സംഘമാണ് ദുബായ് റണ്ണിൽ പങ്കെടുത്തത്.

റഷ്യൻ ബഹിരാകാശയാത്രികരായ സെർജി പ്രോകോപെവ്, ദിമിട്രി പെറ്റലിൻ, ആന്ദ്രേ ഫെഡിയേവ് എന്നിവരും സംഘത്തിൽ ചേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...