ഗായിക നിഖിതയുടെ സംഗീത പരിപാടിക്ക് മുൻപാണ് ഓർക്കാപ്പുറത്ത് കുസാറ്റിൽ അപ്രതീക്ഷിത ദുരന്തമുണ്ടായത്. ദുരന്തത്തിന് പിന്നാലെ ഹൃദയം തകർന്നുപോയെന്നാണ് നിഖിത ഗാന്ധി പ്രതികരിച്ചത്.
“കൊച്ചിയിൽ നടന്ന സംഭവത്തിൽ എൻറെ ഹൃദയം തകർന്നുപോയി. ഞാൻ വേദിയിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നത്. അഗാധമായ ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളില്ല.
വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നു”- നിഖിത ഗാന്ധി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ടൈഗർ 3യിലെ പാട്ടുകളും ആലപിച്ചിട്ടുണ്ട്. ‘ബുർജ് ഖലീഫ’, ‘ഖാഫിറാന’, ‘നജാ’ തുടങ്ങി നിരവധി ഹിറ്റ് പാട്ടുകൾ പാടിയ ഗായികയാണ് നിഖിത ഗാന്ധി.