ദുബായ് റൺ നാളെ. ഷെയ്ഖ് സായിദ് റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ്. രണ്ടുലക്ഷത്തിലേറെപ്പേർ ദുബായ് റണ്ണിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 4.30 ന് തുടങ്ങുന്ന ദുബായ് റൺ 8.30 ന് സമാപിക്കും. ദുബായിൽ കഴിഞ്ഞ ഒരുമാസമായി നടക്കുന്ന ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിച്ചാണ് ദുബായ് റൺ നടക്കുക.
അഞ്ച് കിലോമീറ്റര്‍, പത്ത് കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ദുബായ് റണ്‍ സംഘടിപ്പിക്കുക. കുടുംബങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് അഞ്ച് കിലോമീറ്ററും കൂടുതല്‍ വൈദഗ്ധ്യമുള്ള ഓട്ടക്കാര്‍ക്കായി 10 കിലോമീറ്ററുമാണ് നിശ്ചിയിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 193,000 ഓട്ടക്കാരാണ് ദുബായ് റണ്ണിൽ പങ്കെടുത്തത്. ജോഗർമാരും വീലർമാരും ഉൾപ്പെടെ പങ്കെടുത്തിരുന്നു.
യുഎഇ നിവാസികള്‍ക്ക് പുറമെ വിദേശികളും വിനോദ സഞ്ചാരികളും ദുബായ് റണ്ണിൻ്റെ ഭാഗമാകും. ഒരു മാസം നീണ്ടുന്നി ഫിറ്റ്സന് ചലഞ്ചിലൂടെ, ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്തകയും ആരോഗ്യകരമായ ജീവിതശൈലി ഉണ്ടാക്കിയെടുക്കുകയുമാണ് പ്രധാന ലക്ഷ്യം.
ദുബായ് മാൾ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയിലൂടെ കടന്നുപോകുന്ന അഞ്ചു കിലോമീറ്റർ റൂട്ടിനൊപ്പം ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് വാട്ടർ കനാൽ പരിസരത്തുനിന്നിന്നാരംഭിച്ച് ആരംഭിച്ച് വേൾഡ് ട്രേഡ് സെന്റർ ലക്ഷ്യമാക്കി തിരിച്ച് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് സമീപമുള്ള അൽ മുസ്താഖ്ബാൽ സ്ട്രീറ്റിൽ അവസാനിക്കുന്ന പത്ത് കിലോമീറ്റർ പാതയുമാണ് നിശ്ചയിച്ചിട്ടുളളത്. ദുബായ് റണ്ണിൻ്റെ ഭാഗമായി യാത്രക്കാർ ബദൽ റോഡുകൾ തിരഞ്ഞെടുക്കണമെന്നും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് നോൽ കാർഡിൽ കുറഞ്ഞത് 15 ദിർഹമുണ്ടായിരിക്കണമെന്നും ആർടിഎ അറിയിച്ചു.