പ്രമേഹവും അണുബാധയും കാരണം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതു കാൽപാദം മുറിച്ചുമാറ്റി. അനാരോഗ്യം മൂലം പാർട്ടിയിൽ നിന്ന് മൂന്ന് മാസത്തെ അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ് കാനം. അദ്ദേഹം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വലതു കാലിന്‍റെ അടിഭാഗത്തുണ്ടായ മുറിവ് പ്രമേഹം കാരണം കരിയാതെ വന്നതോടെയാണ് കാൽപാദം മുറിച്ചുമാറ്റേണ്ടി വന്നത്. ആദ്യം ഓപ്പറേഷൻ ചെയ്ത് മൂന്നുവിരലുകൾ മുറിച്ചെങ്കിലും അണുബാധ കുറയാതെ വന്നതോടെയാണ് കാൽപാദം മുറിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാദം മുറിച്ചു മാറ്റിയതെന്നാണ് അദ്ദേഹം പറഞ്ഞത്.
തന്റെ ഇടതു കാലിന് നേരത്തെ തന്നെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ട് എന്നും പ്രമേഹം അത് കൂടുതല്‍ മോശമാക്കി എന്നും കാനം കൂട്ടിച്ചേര്‍ത്തു. കാലിലെ അവസ്ഥ കാര്യമാക്കാതിരുന്നതിനാലാണ് സ്ഥിതി ഇത്രയും വഷളാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മാസത്തിനുള്ളില്‍ കൃത്രിമ പാദം വെക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് എന്നും കാനം വ്യക്തമാക്കി.