2022 ബിർമിംഗ്ഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഭാരാദ്വഹനത്തിന് ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടി മഹാദേവ് സർഗർ. മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അനീഖിനാണ് സ്വർണം. 249 കിലോ ഭാരം ഉയർത്തിയാണ് കസ്ദാൻ സ്വർണം നേടിയത്. ശ്രീലങ്കയുടെ ദിലൻക ഇസുരു കുമാര യോഗദെയ്ക്കാണ് വെങ്കലം.
സ്നാച്ചിൽ 113 കിലോ, ക്ലീൻ ആൻഡ് ജർകിൽ 135 കിലോ എന്നിങ്ങനെ ഭാരം ഉയർത്തിയാണ് സർഗർ വെള്ളി നേടിയത്. ആദ്യ ശ്രമത്തിൽ 107 കിലോയും രണ്ടാമത്തെ ശ്രമത്തിൽ 111 കിലോയും ഭാരം മൂന്നാം ഘട്ടത്തിൽ 113 കിലോയും ഭാരം ഉയർത്തി. ക്ലീൻ ആൻഡ് ജർക്കിൽ 135 ഉം ഭാരം ഉയർത്തി. എന്നാൽ രണ്ടാം ശ്രമത്തിൽ വലത്തേ കൈയ്ക്ക് പരിക്ക് പറ്റുകയും ശ്രമം ഫൗൾ ആവുകയും ചെയ്തു. വീണ്ടും ശ്രമം തുടർന്നെങ്കിലും ഭാരം ഉയർത്താൻ കഴിയാത്തത് മൂലമാണ് വെള്ളിയിലേക്ക് ചുരുങ്ങിയത്. 2021 കോമൺവെൽത്ത് ഗെയിംസിൽ ഭാരാദ്വഹനത്തിന് കിരീടം നേടിയ താരമാണ് സർഗർ.