മ‍ഴക്കെടുതിയില്‍ ഏ‍ഴ് മരണമെന്ന് യുഎഇ

Date:

Share post:

ക‍ഴിഞ്ഞ ദിവസം യുഎഇയിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ഏഴു പ്രവാസികള്‍ മരിച്ചു. വടക്കന്‍ എമിറേറ്റുകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യന്‍ വംശജരാണ് മരിച്ചതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.

അതേസമയം പ്രളയ ദുരിതമേഖലകളില്‍ കൂടുതല്‍ പരിശോധനകൾ തുടരുകയാണ്. റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പർവതമേഖലകളലിും വാദികളിലും ആളുകൾ അകപ്പെട്ടിട്ടുണ്ടൊയെന്ന് സൈന്യവും ദ്രുതകര്‍മ്മ സേനയും നിരീക്ഷണം നടത്തുന്നുണ്ട്. വലിയ തോതില്‍ നാശനഷ്ടമുണ്ടായ ഫുജൈറയില്‍ വെള്ളക്കെട്ടുകൾ ഒ‍ഴിഞ്ഞിട്ടില്ല.

നാശനഷ്ടങ്ങളുടെ കണക്കെടുപ്പും പുരോഗമിക്കുകയാണ്. വില്ലകളിലേയും താമസ ഇടങ്ങളിലേയും നാശനഷ്ടങ്ങളും വിലയിരുത്തുന്നുണ്ട്. നിരവധി ആളുകൾക്ക് ഫോണും വിലപിടിപ്പുളള വസ്തുക്കളും നഷ്ടമായി. താമസയിടങ്ങൾക്ക് പുറമെ വാഹനങ്ങളിലും വെള്ളം കയറി.ബന്ധുക്കളേയും സുഹൃത്തുക്കളേയും ബന്ധപ്പെടാനാകാതെ നിരവധിയാളുകൾ കുടുങ്ങിപ്പോയ സാഹചര്യമാണുണ്ടായത്.

അതേസമയം മാനം തെളിഞ്ഞതോടെ ശുചീകരണ പ്രവര്‍ത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്. അണുനശീകരണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വീടുകളിലേയും പാര്‍ക്കിംഗ് കേന്ദ്രങ്ങളിലേയും ചെളിയും മറ്റും നീക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്കും തടാകങ്ങളിലേക്കുമുളള വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം റെഡ് ക്രെസന്‍റ്  വാളന്‍റിയര്‍മാരും സജീവമാണ്. യുഎഇയില്‍ മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ മ‍ഴയാണ് ക‍ഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നല്ലൊരു പേര് നിർദേശിക്കാമോ? തന്റെ പെൺ നായ്ക്കുട്ടിക്ക് പേര് ആവശ്യപ്പെട്ട് ഷെയ്ഖ് ഹംദാൻ

തന്റെ വളർത്തു നായ്ക്കുട്ടിക്ക് നല്ലൊരു പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ...

പ്രതിദിനം ശരാശരി നാല് ലക്ഷം യാത്രക്കാർ; വ്യോമഗതാഗതത്തിൽ യുഎഇയ്ക്ക് മുന്നേറ്റം

യുഎഇയുടെ സിവിൽ ഏവിയേഷൻ നെറ്റ്‌വർക്ക് പ്രതിദിനം ശരാശരി 400,000 യാത്രക്കാർക്കും പ്രതിമാസം 12 ദശലക്ഷത്തിലധികം യാത്രക്കാർക്കും സേവനം നൽകുന്നതായി കണക്കുകൾ. പ്രതിദിനം 10,000 ടണ്ണിലധികം...

സർവ്വകലാശാലകളിൽ എമിറാത്തികൾക്ക് റിയൽ എസ്റ്റേറ്റ് ബിരുദം ഏർപ്പെടുത്താൻ യുഎഇ

യുഎഇ സർവ്വകലാശാലകളിൽ എമിറാത്തികൾക്ക് റിയൽ എസ്റ്റേറ്റ് ബിരുദം ആരംഭിക്കും. തിരഞ്ഞെടുത്ത യുഎഇ സർവകലാശാലകളിലാണ് റിയൽ എസ്റ്റേറ്റ് ബിരുദം ഏർപ്പെടുത്തുക. എമിറാത്തി വിദ്യാർത്ഥികൾക്ക് ഈ മേഖലയിൽ...

‘എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകള്‍’; നയന്‍താരയ്ക്ക് ആശംസയുമായി മഞ്ജു വാര്യർ

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇന്ന് തന്റെ 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് നടി മഞ്ജു വാര്യർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ...