അൽ ഐൻ നഗരത്തിന്റെ ചരിത്ര പ്രാധാന്യം വ്യക്തമാക്കി ആർക്കിയോളജി കോൺഫറൻസ്

Date:

Share post:

അബു​ദാബി അൽ ഐൻ നഗരത്തിന്റെ ചരിത്ര പ്രാധാന്യം വ്യക്തമാക്കി ആർക്കിയോളജി കോൺഫറൻസ് 2023 സംഘടിപ്പിച്ചു. അൽ ഐനിൽ നിന്ന് കണ്ടെത്തിയ പുരാവസ്തു അവശേഷിപ്പുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശകലനങ്ങളാണ് കോൺഫറൻസിൽ അവതരിപ്പിച്ചത്.

അബുദാബിയിലെ സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ വെച്ച് നടത്തിയ ആർക്കിയോളജി കോൺഫറൻസിൽ ബിസി ആദ്യ നൂറ്റാണ്ടിലെ ശവകുടീരങ്ങളെക്കുറിച്ചുള്ള ഗവേഷണഫലങ്ങളും അവതരിപ്പിച്ചു. ഇത്തരം ശവകുടീരങ്ങളിൽ നിന്ന് കണ്ടെത്തിയ ചമയങ്ങള്‍, ചില്ലുകുപ്പികൾ, ഭരണികൾ മുതലായവയും ശവകുടീരങ്ങൾക്ക് അരികിൽ നിന്ന് ലഭിച്ചിട്ടുള്ള റോമൻ മാതൃകയിലുള്ള വലിയ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഈ പ്രദേശങ്ങൾക്ക് മെഡിറ്ററേനിയന്‍ പ്രദേശങ്ങളുമായുണ്ടായിരുന്ന ബന്ധങ്ങളെ വ്യക്തമാക്കുന്നതാണെന്നാണ് നി​ഗമനം.

അൽ ഐനിൽ നിന്ന് കണ്ടെത്തിയിട്ടുള്ള ഇത്തരം ശവകുടീരങ്ങൾ ഈ മേഖലയിൽ നിലനിന്നിരുന്ന പ്രാചീന ജനവാസ പ്രദേശത്തിന്റെ സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്നും കോൺഫറൻസിൽ വിലയിരുത്തപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...