ദുബായിൽ ഈ വരാന്ത്യത്തിലെ സൂപ്പർ സെയിൽ നവംബർ 24 ന് ആരംഭിക്കും. നിരവധി ഉൽപ്പന്നങ്ങൾക്ക് 90 ശതമാനം വരെയാണ് കിഴിവ് ലഭിക്കുക. ദുബായിലുടനീളമുള്ള 2,000-ലധികം സ്റ്റോറുകളിൽ പങ്കെടുക്കുന്ന 500-ലധികം ബ്രാൻഡുകൾ നവംബർ 24 വെള്ളിയാഴ്ച മുതൽ നവംബർ 26 ഞായറാഴ്ച വരെ ഉൽപ്പന്നങ്ങൾക്ക് കിഴിവ് വാഗ്ദാനം ചെയ്യും.
ബ്ലാക്ക് ഫ്രൈഡേയോടെ ദുബായിലെ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും ഉടനീളമുള്ള സ്റ്റോറുകളിൽ കൂടുതൽ പ്രത്യേക ഓഫറുകൾ ഉണ്ടാവുമെന്ന് വിസിറ്റ് ദുബായ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. ബ്ലാക്ക് ഫ്രൈഡേ ക്രിസ്മസ് ഷോപ്പിംഗ് സീസണിന്റെ ആരംഭം കുറിക്കാൻ സ്റ്റോറുകൾ പ്രധാന ഡീലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ വർഷത്തിൽ രണ്ടുതവണയാണ് നടക്കുന്നത്. ജീവിതശൈലി, ഇലക്ട്രോണിക്സ്, ഫാഷൻ, ബ്യൂട്ടി, ഹോംവെയർ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് വിലക്കുറവ് ഉണ്ടായിരിക്കും.