2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിങ് തിരഞ്ഞെടുത്തു.
അതേസമയം അക്ഷാരാർഥത്തിൽ നീലക്കടലായി മാറിയിരിക്കുകയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. ക്രിക്കറ്റ് ജീവശ്വാസമായി കരുതുന്ന ഒരു ജനതയുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വീണ്ടും ഫൈനൽ കളിക്കുന്നത് നേരിൽ കാണാൻ ഒഴുകിയെത്തുകയാണ്.
രണ്ട് മുതൽ പോരാട്ടം ആരംഭിക്കും. അതിനിടെ ഇന്ത്യൻ ടീമിനു ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിപ്പിട്ടു. ‘ടീം ഇന്ത്യക്ക് എല്ലാ ആശംസകളും! 140 കോടി ഇന്ത്യക്കാർ നിങ്ങൾക്കായി ആർപ്പു വിളിക്കുന്നു. ടീമിനു നന്നായി തിളങ്ങാനും നന്നായി കളിക്കാനും സാധിക്കട്ടെ. മഹത്തായ കായിക സംസ്കാരം ഉയർത്തിപ്പിടിക്കാനും നിങ്ങൾക്ക് സാധിക്കട്ടെ’- മോദി കുറിച്ചു.
All the best Team India!
140 crore Indians are cheering for you.
May you shine bright, play well and uphold the spirit of sportsmanship. https://t.co/NfQDT5ygxk
— Narendra Modi (@narendramodi) November 19, 2023