പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരേക്ക് പുറപ്പെട്ട റോബിന് ബസിനെ ചാവടി ചെക്ക്പോസ്റ്റില്‍ തമിഴ്നാട് എംവിഡി പിടിച്ചെടുത്തു. ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഓ ഓഫീസിലേക്ക് മാറ്റിയിടാനാണ് നിര്‍ദേശം. നേരത്തെ തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.
ഓള് ഇന്ത്യ പെര്‍മിറ്റിന്റെ പേരില്‍ സ്റ്റേറ്റ് കാര്യേജായി സര്‍വീസ് നടത്തുന്നത് നിയമലംഘനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റോബിന് ബസ്സിനെ മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്.
നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി ഉത്തരവിലൂടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബസ് കഴിഞ്ഞ ദിവസം മുതലാണ് സര്‍വീസ് ആരംഭിച്ചത്.
കേരള സര്‍ക്കാര്‍ തമിഴ്നാടിനെ കൂട്ടുപിടിച്ച് വേട്ടയാടുകയാണെന്ന് ബസ് ഉടമ റോബിന് ഗിരീഷ് പറഞ്ഞു.