പിണറായി വിജയന്റെ ആലയിൽ കെട്ടാനുള്ള പശുവല്ല ലീഗെന്ന് എം.കെ. മുനീർ

Date:

Share post:

മുഖ്യമന്ത്രി പിണറായി വിജയന്റെ ആലയിൽ കെട്ടാനുള്ള പശുവല്ല മുസ്ലീം ലീഗ് എന്ന് മുതിർന്ന ലീഗ് നേതാവ് എം.കെ. മുനീർ. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ഉൾപ്പെടെ സിപിഎം ലീഗിനെ ക്ഷണിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കൂടാതെ കേരള ബാങ്കിന്റെ ഭരണസമിതിയിലേക്ക് ലീ​ഗ് എംഎൽഎയെ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംകെ മുനീറിന്റെ പ്രതികരണം.

മുസ്ലീം ലീഗ് യുഡി എഫിന്റെ അവിഭാജ്യ ഘടകമാണ്. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ലെന്നും എംകെ മുനീർ പറഞ്ഞു.

പലകാര്യങ്ങളിലായി ലീഗിന് അനുകൂലമായുള്ള സർക്കാരിൻറെയും സിപിഎമ്മിൻറെയും തീരുമാനങ്ങൾ യുഡിഎഫിൽ പ്രശ്നങ്ങൾക്കിടയാക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ രൂക്ഷ വിമർശനവുമായി എം.കെ. മുനീർ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...