യുഎഇയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കുള്ള മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന ഫോട്ടോയോ വീഡിയോ എടുക്കുന്നതിന്റെ പ്രാധാന്യം പോലീസ് വ്യക്തമാക്കി.
ദുബായിലെ ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, അൽ ബർഷ, ബിസിനസ് ബേ തുടങ്ങി നിരവധി പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്. കനത്ത മഴയിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും, റോഡിന്റെ അരികിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും, ലോ-ബീം ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുക, വിൻഡ്ഷീൽഡുകളും ബ്രേക്കുകളും ഒപ്റ്റിമൽ അവസ്ഥയിലാണെന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ദുബായ് പൊലീസ് പങ്കുവെച്ചു.
വരാനിരിക്കുന്ന ദിവസങ്ങളിലും മഴപെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്.
#Alert | If vehicles experience damage due to weather fluctuations, it is important for drivers to document the damage by capturing a video or photo. Afterward, they should promptly go to the nearest police station and file a detailed report regarding the incident. pic.twitter.com/DJ7dFRrt7e
— Dubai Policeشرطة دبي (@DubaiPoliceHQ) November 17, 2023