ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംവിധാനമായ യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം നേടി ഖത്തര്‍. പാരീസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സില്‍ 167 വോട്ട് നേടിയാണ് ഖത്തർ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്കുള്ള പ്രവേശനം സ്വന്തമാക്കിയത്. 2023 -2027 വര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിൽ അറബ് ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന ശതമാനം വോട്ട് നേടിയാണ് ഖത്തർ സംസ്ഥാനം നേടിയത്. അന്താരാഷ്ട്ര തലത്തിൽ ഖത്തറിൻ്റെ നയങ്ങൾക്കും നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.