എ​​യ​​ർ ഇ​​ന്ത്യ എ​​ക്​​​സ്​​​പ്ര​​സ്​ വൈ​​കു​​ന്ന​​ത്​ തു​​ട​​ർ​​ക്ക​​ഥ​​, ​​മസ്ക​​റ്റ് ​-​​കോ​​ഴി​​ക്കോ​​ട്​-​​കൊ​​ച്ചി വിമാനം വൈകിയത് മൂന്ന് മണിക്കൂർ 

Date:

Share post:

എ​​യ​​ർ ഇ​​ന്ത്യ എ​​ക്​​​സ്​​​പ്ര​​സ്​ വി​​മാ​​നം വൈകുന്നത് തുടർച്ചയാവുന്നു. ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​സ്ക​​റ്റ്​-​​കോ​​ഴി​​ക്കോ​​ട്​-​​കൊ​​ച്ചി വി​​മാ​​നം മൂ​​ന്ന്​ മ​​ണി​​ക്കൂ​​ർ വൈ​​കി​​യാ​​ണ്​ പു​​റ​​പ്പെ​​ട്ട​​ത്. യാ​​ത്ര തു​​ട​​ർ​​ന്ന​​ത് മും​​ബൈ വ​​ഴി​​യും. ഇ​​തോ​​​ടെ സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​ന്​ യാ​​ത്ര​​ക്കാ​​ർ ദു​​രി​​ത​​ത്തി​​ലാ​​യി. സാ​​​ങ്കേ​​തി​​ക ത​​ക​​രാ​​ർ മൂലമാണ് വി​​മാ​​നം വൈകിയതെന്ന് എ​​യ​​ർ​​ഇ​​ന്ത്യ അ​​ധി​​കൃ​​ത​​ർ അറിയിച്ചു.

വ്യാ​​ഴാ​​ഴ്ച പ​​ക​​ൽ 11.40ന്​ ​​പു​​റ​​പ്പെ​​ടേ​​ണ്ടിയിരുന്ന എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്​​​പ്ര​​സി​​ന്‍റെ ഐ.​​എ​​ക്സ്​ 442 വി​​മാ​​ന​​മാ​​ണ്​ ഉ​​ച്ച​​ക​​ഴി​​ഞ്ഞ്​ മൂ​​ന്നു​​മ​​ണി​​യോ​​ടെ യാ​​ത്ര​​ക്കാ​​രു​​മാ​​യി തി​​രി​​ച്ച​​ത്. വൈകുന്നേരം അ​ഞ്ച​ര മ​ണി​യോ​ടെ മും​ബൈ​യി​ൽ എ​ത്തി. എന്നാൽ രാ​ത്രി 10.30 ആ​യി​ട്ടും കേ​ര​ള​ത്തി​ലേ​ക്ക്​ തി​രി​​ച്ചി​ല്ലെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം വ്യ​ത്യ​സ്ത വി​മാ​ന​ങ്ങ​ൾ വ​ഴി ഇ​വ​രെ ക​യ​റ്റി അ​യ​ക്കാ​ൻ ശ്ര​മി​ച്ചെങ്കി​ലും ര​ണ്ടു​മൂ​ന്നു​പേ​ർ ഒ​ഴി​കെ​യു​ള്ള യാ​ത്ര​ക്കാ​ർ വി​സ​മ്മ​തിച്ചു. മ​സ്ക​റ്റി​ൽ ബോ​​ർ​​ഡി​​ങ്​ പാ​​സെ​​ടു​​ത്ത​​തി​​ന്​ ശേ​​ഷ​​മാ​​ണ്​ വി​​മാ​​നം വൈ​​കു​​മെ​​ന്ന വി​​വ​​രം ല​​ഭി​​ച്ചി​​രു​​ന്ന​​തെ​​ന്നും യാ​​ത്ര​​ക്കാ​​ർ പ​​റ​​ഞ്ഞു.

ഗ​​ർ​​ഭി​​ണി​​ക​​ളും പ്രാ​​യ​​മാ​​യ​​വ​​രും കു​​ട്ടി​​ക​ളും ഉൾപ്പെടെയുള്ള യാ​​ത്ര​​ക്കാ​​രാ​​ണ്​ ഇ​​തു​​​മൂ​​ലം പ്ര​​യാ​​സ​​ത്തി​​ലാ​​യ​​ത്. ചി​​കി​​ത്സ​​ക്ക്​ പോ​​കു​​ന്ന ഒ​​മാ​​നി പൗ​​ര​​ന്മാ​​രും വി​​മാ​​ന​​ത്തിൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ഒ​​മാ​​ന്‍റെ ദൂ​​ര​​ദി​​ക്കു​​ക​​ളി​​ൽ​​ നി​​ന്നും വ​​ള​​രെ നേ​​ര​​ത്തേ ​​ത​​ന്നെ എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ എ​​ത്തി​​യ​​വ​​രാ​​യി​​രു​​ന്നു യാ​​ത്ര​​ക്കാ​​രി​​ൽ പലരും. അതുകൊണ്ട് തന്നെ പ​​ല​​ർ​​ക്കും ഭ​​ക്ഷ​​ണ​​ത്തി​​നും മ​​റ്റും പ്ര​​യാ​​സം നേ​​രി​​ടു​​ക​​യും ചെ​​യ്തു. യാ​​ത്ര പു​​റ​​​പ്പെ​​ടു​​ന്ന​​തു​​വ​​രെ ചെ​​റി​​യ കു​​പ്പി​​വെ​​ള്ളം മാ​​ത്ര​​മായിരുന്നു ന​​ൽ​​കി​​യ​​തെ​​ന്നും കൊ​​ച്ചി സ്വ​​ദേ​​ശി​​നി​​യാ​​യ യാ​​ത്ര​​ക്കാ​​രി പ​​റ​​ഞ്ഞു.

അ​​ടു​​ത്തി​​ടെ​​ എ​​യ​​ർ ഇ​​ന്ത്യ എ​​ക്പ്ര​​സ് വി​​മാ​​ന​​ങ്ങ​​ൾ വൈ​​കു​​ന്ന​​ത് തു​​ട​​ർ​​ക്കഥയാണ്. ഇതോടെ അ​​ത്യാ​​വ​​ശ്യ ​​കാ​​ര്യ​​ത്തി​​നും മ​​റ്റും നാ​​ട്ടി​​ൽ പോ​​വു​​ന്ന​​വ​​രും ഹ്ര​​സ്വ കാല അ​​വ​​ധി​​ക്ക് പോ​​വു​​ന്ന സ​​മ​​യ​​ത്തി​​ന് ജോ​​ലി​​സ്ഥ​​ല​​ത്ത് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യേ​​ണ്ട​​വ​​രും അ​​ട​​ക്കം പ​​ല​​രും മ​​റ്റ് വി​​മാ​​ന ക​​മ്പ​​നി​​ക​​ളി​​ൽ ടി​​ക്ക​​റ്റെ​​ടു​​ക്കു​​ക​​യാ​​ണ്. തു​​ട​​ർ​​ച്ച​​യാ​​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്പ്ര​​സ് വൈ​​കു​​ന്ന​​തി​​നെ​​തി​​രെ ന​​ട​​പ​​ടി​​ക​​ൾ ആ​​വ​​ശ്യ​​മാ​​ണെ​​ന്നാ​​ണ്​ പ്ര​​വാ​​സി​​ക​​ൾ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...