‘മെ​യ്ഡ് ഇ​ൻ ഖ​ത്ത​ർ’, സ്വദേശി വ്യവസായിക പ്രദർശനം നവംബർ 29 മുതൽ 

Date:

Share post:

ഖത്തറിൽ സ്വദേശി വ്യവസായിക പ്രദർശനം ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ ദോ​ഹ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ (ഡി.​ഇ.​സി.​സി) ന​ട​ക്കും. ‘മെ​യ്ഡ് ഇ​ൻ ഖ​ത്ത​ർ’ എന്ന് പേരിട്ടിരിക്കുന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 450ഓ​ളം ക​മ്പ​നി​ക​ൾ പ​​ങ്കെ​ടു​ക്കു​മെ​ന്ന് ഖ​ത്ത​ർ ചേം​ബ​ർ അ​റി​യി​ച്ചു. ഭ​ക്ഷ​ണം, ഫ​ർ​ണി​ച്ച​ർ, പെ​ട്രോ​കെ​മി​ക്ക​ൽ​സ്, സേ​വ​ന​ങ്ങ​ൾ, ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ, മ​റ്റു മേ​ഖ​ല​ക​ളി​ലെ വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ആ​റ് മേ​ഖ​ല​ക​ളി​ലാ​യി ഇ​തു​വ​രെ 450ഓ​ളം ക​മ്പ​നി​ക​ൾ എ​ക്‌​സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഖ​ത്ത​ർ ചേം​ബ​ർ ചെ​യ​ർ​മാ​നും ‘മെ​യ്ഡ് ഇ​ൻ ഖ​ത്ത​ർ’ എ​ക്‌​സി​ബി​ഷ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി ആണ് ഇക്കാര്യം അറിയിച്ചത്.

എക്സിബിഷന് വേണ്ടിയുള്ള ത​യാ​റെ​ടു​പ്പു​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാണ്. ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യ വ്യാ​വ​സാ​യി​ക ക​മ്പ​നി​ക​ളു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​നാ​യി​രി​ക്കും ഇ​ത്ത​വ​ണ എ​ക്‌​സി​ബി​ഷ​ൻ സാ​ക്ഷ്യം വ​ഹി​ക്കു​ക​ എന്ന് ശൈ​ഖ് ഖ​ലീ​ഫ ആ​ൽ​ഥാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ഡി.​ഇ.​സി.​സി​യി​ലെ 30,000 ച​തു​ര​ശ്ര​മീ​റ്റ​ർ സ്ഥ​ലം ക​മ്പ​നി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൂ​ർ​ത്തി​യാ​യിട്ടുണ്ട്. കൂടാതെ പ്രാ​ദേ​ശി​ക വ്യ​വ​സാ​യ​ത്തി​ന്റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി​ക​ളും വെ​ല്ലു​വി​ളി​ക​ളും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പാ​ന​ൽ ച​ർ​ച്ച​ക​ളും നടക്കുമെന്ന് ആൽഥാനി പറഞ്ഞു.

‘ഖ​ത്ത​റി​ലെ വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഭാ​വി’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ച​ർ​ച്ച ആ​ദ്യ​ദി​നം ന​ട​ക്കു​മെന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ചർച്ചയിൽ ഖത്തർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, ഖ​ത്ത​ർ ഡെ​വ​ല​പ്‌​മെ​ന്റ് ബാ​ങ്ക്, ഖ​ത്ത​ർ ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സ്റ്റാ​ൻ​ഡേ​ഡ്‌​സ് ആ​ൻ​ഡ് മെ​ട്രോ​ള​ജി, ഖ​ത്ത​ർ ഫ്രീ​സോ​ൺ അ​തോ​റി​റ്റി, ഇ​ൻ​വെ​സ്റ്റ് പ്ര​മോ​ഷ​ൻ ഏ​ജ​ൻ​സി ഖ​ത്ത​ർ, ഖ​ത്ത​ർ ചേം​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ഭാ​ഷ​ക​ർ പ​ങ്കെ​ടു​ക്കും. വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്ക് കൂ​ടു​ത​ൽ ഉ​ൾ​ക്കാ​ഴ്ച ന​ൽ​കു​ക​യാ​ണ് ഈ എ​ക്‌​സി​ബി​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മാത്രമല്ല,വ്യ​വ​സാ​യ വി​ദ​ഗ്ധ​രു​മാ​യും നി​ക്ഷേ​പ​ക​രു​മാ​യും ഇ​ട​പ​ഴ​കാ​നും രാ​ജ്യ​ത്തെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ വി​ജ​യ​ഗാ​ഥ​ക​ളെ പ​രി​ച​യ​പ്പെ​ടാ​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കും.

അതേസമയം ഖ​ത്ത​രി വ്യ​വ​സാ​യം മെ​ച്ച​പ്പെ​ടു​ത്തു​ക, ആ​ഭ്യ​ന്ത​ര ത​ല​ത്തി​ലും ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ലും ഖ​ത്ത​രി ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും വ്യ​വ​സാ​യ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വ്യ​വ​സാ​യി​ക വി​ക​സ​ന​ത്തി​നാ​യു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ക, , പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വ്യ​വ​സാ​യി​ക പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ നി​ക്ഷേ​പ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യും എ​ക്‌​സി​ബി​ഷ​നി​ലൂ​ടെ സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ടു​ന്നുണ്ട്. ഇതിന്റെ ഭാഗമായി എ​ക്‌​സി​ബി​ഷ​നി​ലേ​ക്ക് ഗ​ൾ​ഫ് വ്യാ​പാ​ര പ്ര​തി​നി​ധി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി.​സി.​സി ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സി​നെ ഖ​ത്ത​ർ ചേം​ബ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...