വേനല്‍ ചൂടിന് ആശ്വാസമായെത്തിയ മഴ ഗൾഫ് മേഖലയില്‍ ദുരിതപ്പെയ്ത്തായി. രണ്ടുദിവമായി തുടരുന്ന മഴയില്‍ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. യുഎഇയിലെ ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലാണ് മഴയും വെളളക്കെട്ടും കൂടതല്‍ ബാധിച്ചത്.
ഖോർഫക്കാന് മേഖലിയില്‍ റോഡുകൾ മുങ്ങിയത് ഗതാഗതത്തെ ബാധിച്ചു.
ദുരിതമേഖലകളില്‍ പൊതുഗതാഗത്തതിനും നിയന്ത്രണം ഏര്‍പ്പെടുത്തുകയും റോഡുകൾ അടയ്ക്കുകയും ചെയ്തു. അതേസമയം അടിയന്തിര സഹായത്തിന് പ്രത്യേക സംഘത്തിന്റെ സേവനം അധികൃതര്‍ ഉറപ്പാക്കി. ദുരിത ബാധിത പ്രദേശങ്ങളിലുളളവര്‍ക്ക് വീട്ടിലിരുന്ന ജോലിയെടുക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.
അതേസമയം വിവിധ എമിറേറ്റുകളിലെനാശ നഷ്ടങ്ങൾ വിലയിരുത്താൻ ഊർജ മന്ത്രി അധ്യക്ഷനായി പ്രത്യേക സമിതിക്ക് രൂപം യുഎഇ രൂപം നല്കി. മഴയും വെളളപ്പൊക്കവുമുണ്ടായ മേഖലകളെ തരംതിരിച്ച് പട്ടിക തയ്യാറാക്കും. ദുരിദാശ്വാസ നടപടികൾക്ക് പൊലീസ് , സിവില്‍ സര്‍വ്വീസ്, മുനിസിപ്പല്‍ വിഭാഗങ്ങളെ ഏകോപിപ്പിക്കാനും തീരുമാനമായി.
ഇടിമിന്നലോടുകൂടിയ മഴ
യുഎഇയ്ക്ക് പുറമെ ഇതര ഗൾഫ് രാജ്യങ്ങളിലും കനത്ത മഴയും കാറ്റും.
ഒമാനിലും സൗദിയിലും താഴ്ന്നയിടങ്ങളില്‍ വെളളപ്പൊക്കമുണ്ടായി. ഖത്തറിലും ശക്തമായ മഴയും ഇടിമിന്നലും രേഖപ്പെടുത്തി. പൊടിക്കാറ്റടിക്കുന്നതും മൂടല്‍മഞ്ഞും ഗതാഗതത്തെ ബാധിക്കുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വാദികൾ നിറഞ്ഞോഴുകുകയാണ്. വാദികളില്‍ ഇറങ്ങുന്നതും മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതും അപകടം വിളിച്ചുവരുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പകല്‍ നേരത്ത് മാനം കറുത്തിരുണ്ട അവസ്ഥയാണ് ഗൾഫ്. അന്തരീക്ഷത്തിലെ മൂടിക്കെട്ടലും മഴയും രണ്ട് ദിവസം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ്.