ഏകദിന ലോകകപ്പിൽ മോശം പ്രകടനം കാഴ്ച്ചവച്ചതിനെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസം സ്ഥാനം ഒഴിഞ്ഞു. മൂന്ന് ഫോർമാറ്റിലെയും നായക സ്ഥാനമാണ് ബാബർ രാജിവെച്ചത്. തീരുമാനം ബുദ്ധിമുട്ടുള്ളതാണെങ്കിലും ഇതാണ് ശരിയായ സമയമെന്ന് ബാബർ രാജിയോട് പ്രതികരിച്ചു.
‘എല്ലാ ഫോർമാറ്റുകളിലും പാകിസ്താൻ ടീമിന്റെ നാകയ സ്ഥാനം ഒഴിയുകയാണ്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ് എന്ന് അറിയാം. പക്ഷേ ഇതാണ് ശരിയായ സമയം. മൂന്ന് ഫോർമാറ്റിലും ഒരു കളിക്കാരനായി ഞാൻ ടീമിലുണ്ടാകും. പുതിയ ക്യാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയുമുണ്ടാകും. സുപ്രധാനമായ ഉത്തരവാദിത്തം എന്നെ ഏൽപിച്ച പാക്കിസ്താൻ ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിക്കുന്നു എന്ന് ബാബർ പറഞ്ഞു.
ഷഹീൻ അഫ്രീദിയോ ഷദാബ് ഖാനോ നായകസ്ഥാനത്തേക്ക് വരാനാണ് സാധ്യത. ലോകപ്പിൽ ഒമ്പത് മത്സരങ്ങളിൽ അഞ്ച് തോൽവികൾ പാകിസ്താൻ ഏറ്റുവാങ്ങിയത് അതിനാൽ ടീമിന് സെമിഫൈനലിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ലോകകപ്പിന് മുൻപ് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താൻ ലോകകപ്പിൽ പരാജയപ്പെടുകയായിരുന്നു. മാത്രമല്ല, സ്റ്റാർ ബാറ്ററായ ബാബർ അസമിന് പോലും 320 റൺസ് മാത്രമാണ് ഒമ്പത് മത്സരങ്ങളിൽ നിന്ന് നേടാനായത്.