അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കുറ്റകൃത്യത്തിന്റെ ആദ്യഘട്ടത്തിൽ ഹുസൈൻ ഒപ്പമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ ആണ് നടപടി. ശിക്ഷ മരവിപ്പിച്ചതോടെ അപ്പീലിൽ വിധി പറയും വരെ പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാൻ സാധിക്കും. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും പാലക്കാട് ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയിലുമാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.
കേസിൽ 13 പ്രതികൾക്കും 7 വർഷം വീതമാണ് കോടതി ശിക്ഷവിധിച്ചിരുന്നത്. 12 പ്രതികളുടെ ഇടക്കാല ഹരജിയും കോടതി തള്ളി. 2024 ജനുവരിയിൽ അപ്പീലുകളിൽ കോടതി വാദം കേൾക്കും.