ഒരേ സമയം അഞ്ചു ഭാഷകളിൽ ടെലിവിഷൻ പ്രീമിയർ നടത്തിയ ആദ്യ ഇന്ത്യൻ സിനിമ, നേട്ടം സ്വന്തമാക്കി ജയിലർ 

Date:

Share post:

ആഗസ്റ്റ് ഒമ്പതിന് തിയറ്ററുകളിലെത്തിയ രജനികാന്ത് ചിത്രം ‘ജയിലർ’ വൻ വിജയമായിരുന്നു. 650 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയത്. തിയറ്ററുകൾ ആഘോഷമാക്കിയ ‘ജയിലർ’ ഇപ്പോഴിതാ ടെലിവിഷനിൽ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. വിവിധ ഭാഷകളിൽ ഓരേ സമയം ടെലിവിഷൻ പ്രീമിയർ നടത്തിയ ആദ്യ ഇന്ത്യൻ സിനിമയെന്ന നേട്ടമാണ് ചിത്രം നേടിയിരിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ചാണ് ചിത്രം ടെലിവിഷനിലെത്തിയത്.

തമിഴിൽ സൺ ടിവിയിലും, തെലുങ്കിൽ ജെമിനി ടിവിയിലും, കന്നഡയിൽ ഉദയ ടിവിയിലും, ഹിന്ദിയിൽ സ്റ്റാർ ഗോൾഡ് ഇന്ത്യ തുടങ്ങിയ ചാനലിലുമാണ് ചിത്രം പ്രീമിയർ ചെയ്തത്. രജനി ചിത്രം പ്രദർശിപ്പിച്ച ടെലിവിഷൻ ചാനലുകളുടെ ടി. ആർ.പി റേറ്റിംഗ് ഇതിനോടകം തന്നെ കൂടിയിട്ടുണ്ട്. 205 കോടിയാണ് തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം നേടിയത്. കേരളത്തിൽ നിന്ന് 58 കോടിയും ആന്ധ്ര- തെലങ്കാനയിൽ നിന്ന് 88 കോടിയുമാണ് ചിത്രം നേടിയത്. കർണാടകയിലെ കളക്ഷൻ 71 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 17 കോടിയും ജയിലർ നേടിയിട്ടുണ്ട്. 195 കോടിയാണ് മറ്റുരാജ്യങ്ങളിൽ നിന്ന് ചിത്രം സ്വന്തമാക്കിയത്.

ജയിലറിൽ രജനിക്കൊപ്പം വൻ താരനിരയാണ് അണിനിരന്നത്. വില്ലൻ വേഷം അവതരിപ്പിച്ച മലയാളി താരം വിനായകൻ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ജാക്കി ഷ്‌റോഫ്, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ കാമിയോ റോളും ചിത്രത്തില്‍ ശ്രദ്ധ നേടി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചത്. നിലവിൽ തലൈവര്‍ 170ന്‍റെ ഷൂട്ടിങ് തിരക്കിലാണ് രജനികാന്ത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, അര്‍ജുന്‍ സര്‍ജ, ഫഹദ് ഫാസില്‍ എന്നിങ്ങനെ വൻ താരനിരയാണ് അണിനിരക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട് ചിത്രത്തിന്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...