മുഖവും വാഹന നമ്പർ പ്ലേറ്റും സ്‌കാൻ ചെയ്യാൻ സജ്ജമായ AI- വാഹനങ്ങൾ അവതരിപ്പിച്ച് ദുബായ് പൊലീസ്. വാഹനം നഗരത്തിലെ കമ്മ്യൂണിറ്റി ഏരിയകളിൽ പര്യടനം നടത്തുകയും പോലീസിന് ആവശ്യമുള്ള വ്യക്തികളെക്കുറിച്ചും സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫേഷ്യൽ, കാർ നമ്പർ പ്ലേറ്റ് സ്കാനിംഗിലൂടെ രജിസ്റ്റർ ചെയ്യാത്ത കാറുകളെക്കുറിച്ചും അധികാരികളെ അറിയിക്കുകയും ചെയ്യും.
വിസ കാലാവധി കഴിഞ്ഞവരും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരുമായ ആളുകളെ പിടികൂടാനും വാഹനം സഹായിക്കും. ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന ദുബായ് എയർഷോ 2023-ൽ ദുബായ് പോലീസ് സ്റ്റാൻഡിൽ വാഹനം പ്രദർശിപ്പിച്ചിട്ടുണ്ട്. എയർഷോ 2023 നവംബർ 17 വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും.
“ 360-ഡിഗ്രി ക്യാമറ വ്യൂ ഉള്ള ഫേഷ്യൽ, കാർ നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ടെക്നോളജി ഇതിലുണ്ട്. മൈക്രോപോളിസ് റോബോട്ടിക്‌സുമായി സഹകരിച്ച് യുഎഇയിൽ നിർമ്മിച്ച ഈ യന്ത്രം – MO2 – 16 മണിക്കൂർ വരെ പ്രവർത്തിക്കും.