ഒമാന്റെ 53ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളിൽ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതു അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറയാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. അതേസമയം പലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സുൽത്താന്റെ കാർമികത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിലും സൈനിക പരേഡിലും മാത്രമായി ഇത്തവണത്തെ ആഘാഷങ്ങൾ ചുരുക്കിയിട്ടുണ്ട്. നവംബർ 18 ആണ് ഒമാനിൽ ദേശീയദിനമായി ആചരിക്കുന്നത്.