ആഗോള ബാങ്ക് ഭീമനാകാന്‍ തയ്യാറെടുത്ത് എച്ച്ഡിഎഫ്സി. വായ്പാ രംഗത്തെ മുന്‍നിര കോര്‍പ്പറേഷനായ ഹൗസിംഗ് ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷനും എച്ച്ഡിഎഫിസി ബാങ്കും തമ്മില്‍ ലയനത്തിന് കരാറായതൊടെയാണിത്. കരാര്‍ പ്രാബല്യത്തിലെത്തുന്നതോടെ ലോകത്തിലെ ഏറ്റവും മൂല്യമേലിയ പത്ത് ബാങ്കുകളില്‍ ഒന്നായി മാറും എച്ച്ഡിഎഫ്സി.
ഏകദേശം 108 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനമാണ് നിലവില്‍ എച്ച്ഡിഎഫ്സി ബാങ്കിനുളളത്. എച്ച്ഡിഎഫ്സിയുടെ 52 ബില്യണ്‍ ഡോളര്‍ കൂട സംയോജിക്കുന്നതോടെ വിപണി മൂല്യം 160 ബില്യണ്‍ ഡോളറിലെത്തും. അതേസമയം എസ്ബിെഎയുടെ വിപണിമൂല്യം 57 ബില്യന്‍ ഡോളറും ബിഎന്‍പി പാരിബാസിന്‍റെ വിപണി മൂല്യം 52 ബില്യന്‍ ഡോളറുമാണെന്നത് കണക്കിലെടുക്കുമ്പോൾ എച്ച്ഡിഎഫ്സിയുടെ കുതിപ്പ് വ്യക്തമാകും.
ഇന്ത്യന്‍ കമ്പനികളില്‍ അറ്റാദായത്തിന്റെ കണക്കെടുത്താല്‍ ലയനത്തിന് ശേഷം എച്ച്ഡിഎഫ്സി ബാങ്ക് റിലയന്‍സിന് ഒപ്പം എത്തും. റിലയന്‍സിന്റേ അറ്റാദായം 57,729 കോടിയാണ്. ലയനത്തിന് ശേഷം എച്ച്ഡിഎഫ്സിയുടേത് 56,578 കോടിയെത്തുമെന്നാണ് വിലയിരുത്തല്‍.
2024ലോടെ ലയനം പൂര്‍ത്തിയാകുമെന്നാണ് ധാരണ. ഇതോടെ എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനവും പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും. നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയ്ക്കും അവകാശമുണ്ട്. അതേസമയം ആഗോളതലത്തില്‍ ആദ്യ പത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാങ്ക് എന്ന ചരിത്രം കൂടി ലയനത്തിന് ശേഷം എച്ച്ഡിഎഫ്സി സ്വന്തമാക്കുമെന്നാണ് നിഗമനം.