അസ്ഥിര കാലാവസ്ഥയില്‍ അപകടം ഒ‍ഴിവാക്കണമെന്ന് പൊലീസ്

Date:

Share post:

അസ്ഥിര കാലാവസ്ഥയില്‍ ട്രാഫിക് മുന്നറിയിപ്പുകൾ പാലിക്കണമെന്ന് അബുദാബി പൊലീസ്. യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ അസ്ഥിരമാകുമെന്നും വാഹനാപകടങ്ങൾ ഒ‍ഴിവാക്കാന്‍ ജാഗ്രത തുടരണമെന്നും പൊലീസ് വ്യക്തമാക്കി.
സുരക്ഷിതമായ ഡ്രൈവിംഗ് പാലിക്കണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

വാഹനം ഓടിക്കുന്നതിന് മുമ്പ് കാലാവസ്ഥ നിരീക്ഷിക്കണം. വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം ഉറപ്പാക്കണമെന്നും റോഡ് ഉപയോക്താക്കളോട് പോലീസ് പറഞ്ഞു. എമിറേറ്റിലുടനീളമുള്ള ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാന്‍ തയ്യാറാകണമെന്നും പൊലീസ് ഡ്രൈവർമാരെ അറിയിച്ചു. ഉയർന്ന കാറ്റും പൊടിയും ഉള്ളപ്പോൾ ദൂരക്കാഴ്ച സാരമായി  കുറയുമെന്നും അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒ‍ഴിവാക്കണം. വീഡിയോ കോളുകളോ വീഡിയോ ചിത്രീകരണമൊ പാടില്ല. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ തിരിയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും നിങ്ങളെപ്പോലെ തന്നെ റോഡിലുളള മറ്റുളളവരുടേയും ജീവനും പ്രധാനമാണെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു.

മഴക്കാലത്ത് സുരക്ഷിതമായ ഡ്രൈവിംഗ് പാലിക്കാൻ ഡ്രൈവർമാരെ ബോധവൽക്കരിക്കുക, ഇതര പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുക തുടങ്ങി വിവധ പരിപാടികളും പൊലീസ് നടപ്പാക്കുന്നുണ്ട്. താഴ്‌വരകൾക്കും മലയിടുക്കുകൾക്കും സമീപം കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് പൊലീസ് താമസക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...