അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ ഷാർജ പുസ്തകോത്സവത്തിൽ വൻതിരക്ക്. പുസ്തകങ്ങൾ പരിചയപ്പെടാനും സ്വന്തമാക്കാനുമായി പുസ്തക പ്രേമികളുടെ ഒഴുക്കാണ് സ്റ്റാളുകളിൽ. കുട്ടികൾ ഉൾപ്പെടെയുളളവർ വാരാന്ത്യങ്ങളിൽ സജീവ സാനിദ്ധ്യമാണ്.
ദേശങ്ങൾക്ക് അതീതമായാണ് ഷാർജ പുസ്കകോസ്തവം സ്വീകരിക്കപ്പെടുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുളള പ്രസാധകരും സന്ദർശകരും പങ്കെടുക്കുന്നുണ്ട്. പുസ്തകലോകത്തിന് അപ്പുറം വിവിധ ലോക സംസ്കാരങ്ങളെ അടുത്തറിയാനും മേളയിൽ അവസരമുണ്ട്. ബഹുഭാഷാ പുസ്കകങ്ങളുടെ സംഗമ കേന്ദ്രം കൂടിയാണ് മേള.
മേളയുടെ ജനകീയത വ്യക്തമാക്കുന്നതാണ് റൈറ്റേറഴ്സ് ഫോറത്തില്‍ നടക്കുന്ന പുസ്തക പ്രകാശനങ്ങൾ. 450 പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങൾക്കാണ് അനുമതിയുളളത്. ആത്മകഥകൾക്കും യാത്രാവിവരണങ്ങൾക്കുമൊപ്പം ജീവചരിത്രങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. അനുഭവക്കുറിപ്പുകളുമായെത്തുന്ന പ്രവാസികളും കുറവല്ല. റൈറ്റേറഴ്സ് ഫോറത്തില്‍ അവസകരം ലഭ്യമാകാത്തവർ വിവിധ സ്റ്റാളുകളിലാണ് പ്രകാശന ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരകും മേളയിലുണ്ട്. ജപ്പാൻ, റഷ്യ, ഈജിപ്റ്റ് , യുഎസ്, ബ്രിട്ടൻ, തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുളള സ്റ്റാളുകൾ ശ്രദ്ധേയമാണ്. പുസ്തക പ്രകാശനത്തിലും സന്ദർശകരുടെ എണ്ണത്തിലും 42ആമത് പുസ്തകമേള റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ.