‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍’ ഇനി ഹിന്ദിയിലും; ആദ്യ ടീസർ പുറത്തിറക്കി അണിയറപ്രവർത്തകർ

Date:

Share post:

മലയാളത്തിൽ ഏറെ ജനശ്രദ്ധ നേടിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍’ എന്ന ചിത്രം ഇനി ഹിന്ദിയിലേയ്ക്കും. ‘മിസിസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. നിമിഷ സജയൻ അവതരിപ്പിച്ച നായികാ കഥാപാത്രമായി ചിത്രത്തിൽ സന്യ മൽഹോത്രയാണ് എത്തുന്നത്.

ആരതി കാദവ് ആണ് മിസിസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹർമൻ ബവേജയാണ് നിർമ്മാണം. സുരാജ് വെഞ്ഞാറമൂട് ചെയ്ത നായക വേഷം നിഷാന്ത് ദഹിയയാണ് അവതരിപ്പിക്കുന്നത്. കൻവൽ ജിത് സിങ് ആണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രം ഇതിനോടകം തമിഴിലും റീമേക്ക് ചെയ്തിരുന്നു. ഐശ്വര്യ രാജേഷും രാഹുൽ രവീന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവാഹശേഷമുള്ള ഇന്ത്യയിലെ ഒരുകൂട്ടം സ്ത്രീകളുടെ ജീവിതം തുറന്നുകാട്ടുന്ന ചിത്രം ഇരുഭാഷകളിലും മികച്ച വിജയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...