വിനോദ വ്യവസായത്തിലുള്ളവരിൽ ഏറ്റവും കൂടുതൽ കൃത്യമായി നികുതി അടച്ച വ്യക്തിയായി ബോളിവുഡ് താരം അക്ഷയ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. വലിയ തുക നികുതി കൃത്യമായി അടയ്ക്കുന്നതിന് താരത്തെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രം സമ്മാനിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന പദവി അക്ഷയ് കുമാർ നിലനിർത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ടിനു ദേശായിക്കൊപ്പം വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി യുകെയിലാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന് വേണ്ടി ടീം ബഹുമതി പത്രം ഏറ്റുവാങ്ങി.
ബോളിവുഡിലെ വളരെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. ഒരു വർഷം നിരവധി സിനിമകളിൽ അഭിനയിക്കുന്ന താരം കൂടിയാണ് അക്ഷയ് കുമാർ. ഏറ്റവും ഒടുവിൽ അക്ഷയ് കുമാറിന്റെതായി പുറത്തിറങ്ങിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ആണ്. ബിഗ് ബജറ്റ് ചിത്രമാണെങ്കിലും തിയറ്ററുകളിൽ പരാജയമായിരുന്നു. രക്ഷാബന്ധനാണ് ഉടൻ റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാർ ചിത്രം.