യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ആരംഭിക്കുന്നു. ഓപ്പൺ ഹൗസിലൂടെ പ്രവാസി ഇന്ത്യക്കാർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് അറിയിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ, കോൺസുൽ സേവനവുമായി ബന്ധപ്പെട്ട പരാതികൾ, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങൾ എന്നിങ്ങനെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അധികൃതർക്ക് മുമ്പാകെ അവതരിപ്പിക്കാം.
ആദ്യമായി തുടങ്ങുന്ന ഓപ്പൺ ഹൗസ് നവംബർ 10ന് വൈകിട്ട് മൂന്ന് മണി മുതൽ നാലു വരെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടക്കും. ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ https://shorturl.at/ntCMR എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ആദ്യത്തെ ഓപ്പൺ ഹൗസിന്റെ പ്രതികരണം അറിഞ്ഞ ശേഷം പരിപാടി വിപുലീകരിക്കും.