കുവൈത്തിലെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവ്. 30 ശതമാനത്തിന്റെ വർധനവാണ് ഗാർഹിക മേഖലയിൽ മാത്രം തൊഴിലാളികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
3,71,222 ഇന്ത്യക്കാരാണ് കുവൈത്തിലെ ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 71.3 ശതമാനം പുരുഷന്മാരും 28.7 ശതമാനം സ്ത്രീകളുമാണ്. കുവൈത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 8.11 ലക്ഷം ഗാർഹിക തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രമാണ് കുവൈത്ത് നേരിട്ട് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ഫെബ്രുവരി മുതൽ ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട് നിരോധനം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യക്കാരുടെ ഡിമാൻഡ് വർധിച്ചത്. അതിനാലാണ് രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധവന് രേഖപ്പെടുത്തിയത്.