ആശ്വാസമായി മഴ, കുവൈറ്റിൽ കാലാവസ്ഥ മാറ്റത്തിന്റെ പുതിയ ഘട്ടം 

Date:

Share post:

നീ​ണ്ട വേ​ന​ലിന്റെ പൊള്ളുന്ന ചൂ​ടി​ന് വി​രാ​മ​മി​ട്ട് കു​വൈറ്റിൽ കാലാ​വ​സ്ഥ മാ​റ്റ​ത്തി​ന് തുടക്കമായി. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളിലായി അ​നു​ഭ​വ​പ്പെ​ട്ട മ​ഴ അ​ന്ത​രീ​ക്ഷ​ത്തെ തണുപ്പിച്ചു. രാ​വി​ലെ ആ​രം​ഭി​ച്ച മ​ഴ രാ​ജ്യ​ത്തി​ന്റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ പെയ്യുകയും ചെയ്തു. എന്നാൽ മ​റ്റി​ട​ങ്ങ​ളി​ൽ മ​​ഴ ശ​ക്ത​മാ​യി​ല്ലെ​ങ്കി​ലും കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റം നല്ല രീതിയിൽ പ്ര​ക​ട​മാ​യി​രു​ന്നു. മ​ഴ എ​ത്തി​യ​തോ​ടെ വ്യാ​ഴാ​ഴ്ച താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കുകയും ചെയ്തു.

വൈ​കാ​തെ താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ക​ടു​ത്ത ത​ണു​പ്പു​കാ​ല​ത്തേ​ക്ക് രാ​ജ്യം പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ത​ണു​പ്പു​കാ​ല വ​ര​വി​ന്റെ സൂ​ച​ന​യാ​യാ​ണ് മ​ഴ​യെ ക​ണ​ക്കാ​ക്കു​ന്ന​ത്. അതുകൊണ്ട് തന്നെ വ​രും ​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കുകയും ചെയ്യും. ക​ടു​ത്ത ചൂ​ടും ത​ണു​പ്പു​മി​ല്ലാ​ത്ത കാ​ലാ​വ​സ്ഥ​യാ​ണ് നിലവിൽ രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

കുവൈറ്റിൽ ശൈ​ത്യ​കാ​ലം ഒ​ക്ടോ​ബ​ർ 15ന് ​ആ​രം​ഭി​ക്കു​മെ​ന്ന് അ​ൽ ഒ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അതേസമയം ശൈ​ത്യ​കാ​ലം നാ​ലു ഘ​ട്ട​ങ്ങ​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​രോ ഘ​ട്ട​വും 13 ദി​വ​സത്തോളം നീ​ണ്ടു​നി​ൽ​ക്കും. ഈ ​കാ​ല​യ​ള​വി​ൽ സൂ​ര്യ​ൻ തെ​ക്കോ​ട്ട് ചാ​യു​ന്ന​ത് തു​ട​രും. അ​തി​ന്റെ ഫ​ല​മാ​യി പ​ക​ൽ​സ​മ​യ​ത്ത് താ​പ​നി​ല കു​റ​യു​ക​യും മി​ത​മാ​യ കാ​ലാ​വ​സ്ഥ ആ​രം​ഭി​ക്കു​ക​യും ചെ​യ്യുമെന്നും അ​ൽ ഒ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ കൂട്ടിച്ചേർത്തു.

അതുകൊണ്ട് തന്നെ വ​രും ​ദി​വ​സ​ങ്ങ​ളി​ലും മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ട്. ഇത്രാ മുന്നിൽ കണ്ടുകൊണ്ട് രാജ്യം സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​മുണ്ട്. മ​ഴ​ക്കാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നും അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി ഓ​പ​റേ​ഷ​ന്‍ റൂം ​24 മണിക്കൂറും സ​ജ്ജ​മാ​ക്കും. കൂടാതെ മ​ഴ​യ​ത്ത് വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന വാ​ഹ​നം ഡ്രൈ​വ് ചെ​യ്യ​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം നൽകുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...