പൊതുമുതല്‍ നശിപ്പിക്കുകയും പരസ്പരം കൈയേറ്റം നടത്തുകയും ചെയ്ത ആഫ്രിക്കന്‍ സംഘത്തെ ദുബായ് പൊലീസ് പിടികൂടി. സംഘര്‍ഷത്തിന്റേയും പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെയും ദ്യശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടി. ഇവർക്കെതിരെ കേസെടുത്തുതായും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി.
സംഘര്‍ഷങ്ങൾ ജനജീവിതത്തേയും സുരക്ഷയേയും ബാധിക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.
സെബര്‍ മേഖലയിലെ കിംവദന്തികളും അതിക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രചരണവും യുഎഇ കര്‍ശനമായി വിലക്കിയിട്ടുണ്ട്. 2021 ലെ യുഎഇ ഫെഡറൽ ലോ നമ്പർ 34 ലെ ആർട്ടിക്കിൾ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു.
പൊതുതാൽപ്പര്യത്തിനോ ദേശീയ സമ്പദ്വ്യവസ്ഥയ്ക്കോ പൊതു ക്രമത്തിനോ പൊതുജനാരോഗ്യത്തിനോ ഹാനികരമായ പ്രവര്‍ത്തികൾക്ക് കുറഞ്ഞത് ഒരു വർഷത്തെ തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.