ഖത്തറിൽ ഗതാഗത നിയന്ത്രണം, ട്രക്കുകൾക്കും ബ​സു​ക​ൾ​ക്കും നിരോധനം ഏർപ്പെടുത്തി 

Date:

Share post:

ഖത്തറിൽ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട്ര​ക്കു​ക​ൾ​ക്കും 25ൽ ​കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള ബ​സു​ക​ൾ​ക്കും അ​ധി​കൃ​ത​ർ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്കാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ യാ​ത്രാ​ നി​യ​ന്ത്ര​ണവുമായി ബന്ധപ്പെട്ട അ​റി​യി​പ്പ്​ ന​ൽ​കി​യ​ത്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലായിരിക്കും നിയന്ത്രണം. എ​ന്നാ​ൽ തി​ര​ക്കേ​റി​യ സ​മ​യം ഏ​തായിരിക്കും എന്ന കാര്യത്തിൽ നി​ല​വി​ൽ വ്യ​ക്ത​ത നൽകിയിട്ടില്ല. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ന​ഗ​ര​ത്തി​ൽ യാ​ത്ര​ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ടെ​ന്ന്​ അ​റി​യി​ച്ചു.

അതേസമയം യാ​ത്രാ​ നി​യ​ന്ത്ര​ണം എ​ത്ര​കാ​ലം വ​രെ തു​ട​രു​മെ​ന്ന കാര്യം അ​റി​യി​ച്ചി​ട്ടി​ല്ല. എന്നാൽ ഫെ​രീ​ജ്​​അ​ൽ അ​ലി-​മി​സൈ​മീ​ർ ഇ​ന്‍റ​ർ​സെ​ക്ഷ​ൻ, ഉം ​ല​ഖ്​​ബ ഇ​ന്‍റ​ർ​ചേ​ഞ്ച്​ എ​ന്നി​വ​ക്കി​ട​യി​ലെ ‘ഫെ​ബ്രു​വ​രി 22 റോ​ഡി​ൽ സ​മ്പൂ​ർ​ണ നി​രോ​ധ​നം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ​റോ​ഡി​ലേ​ക്ക്​ ട്ര​ക്കു​ക​ൾ​ക്കും 25ല​ധി​കം യാ​ത്ര​ക്കാ​രു​ള്ള ബ​സു​ക​ൾ​ക്കും പ്ര​വേ​ശ​നം ഉണ്ടായിരിക്കില്ല. ന​ഗ​ര​ത്തി​ര​ക്കു​ള്ള ഭാ​ഗ​ങ്ങ​ളു​ടെ മാ​പ്പും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ൾ വ​ഴി പ​ങ്കു​വെ​ച്ചിട്ടുണ്ട്. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ 500 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അ​ടി​യ​ന്ത​ര യാ​ത്രയ്​ക്ക്​ പെ​ർ​മി​റ്റ്​ നൽകും

​നി​രോ​ധി​ത സ​മ​യ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മെ​ട്രാ​ഷ്​ ര​ണ്ട്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്കാനുള്ള സംവിധാനമുണ്ട്. അ​പേ​ക്ഷി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ൾ ചിത്രം സ​ഹി​തം അ​ധി​കൃ​ത​ർ സമൂഹമാധ്യമത്തിലൂടെ പ​ങ്കു​വെ​ച്ചു. മെ​ട്രാ​ഷി​ലെ ട്രാ​ഫി​ക്​ സെ​ക്ഷ​നി​ൽ പ്ര​വേ​ശി​ച്ചതിന് ശേഷം വെ​ഹി​ക്​​ൾ​സ്​ തെ​ര​ഞ്ഞെ​ടുക്കുക. അതിന് ശേഷം ട്ര​ക്​ പെ​ർ​മി​റ്റ്​ വ​ഴി അ​പേ​ക്ഷി​ക്കാം. ​പെ​ർ​മി​റ്റ്​ ഏ​തെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന പ്രോ​ജ​ക്​​ട്​ മാ​നേ​ജ്​​മെ​ന്റ്, സ​ർ​ക്കാ​ർ ബോ​ഡി​യി​ൽ ​നി​ന്നു​ള്ള വ​ർ​ക്​ കോ​​ൺ​ട്രാ​ക്​​സ്, വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ കോ​പ്പി, ക​മ്പ​നി ര​ജി​സ്​​ട്രേ​ഷ​ൻ കോ​പ്പി എ​ന്നി​വ സ​ഹി​ത​മാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘വികൃതിയില്ലാത്ത ഒരു പാവം കുട്ടി’; ശിശുദിനത്തില്‍ തന്റെ പഴയ ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും...

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...