നമുക്ക് പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാം, ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം

Date:

Share post:

പുസ്തകങ്ങൾ കൂട്ടാകുന്ന പുസ്തകങ്ങൾ കഥ പറയുന്ന  ദിവസങ്ങൾക്ക് തുടക്കമിട്ട് ഷാർജ രാജ്യാന്തര പുസ്തകമേള. ഷാർജ എക്സ്പോസെൻ്ററിൽ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പങ്കെടുത്തു. ചടങ്ങിൽ ലിബിയൻ എഴുത്തുകാരൻ ഇബ്രാഹിം അൽ കോനിയ്കക്ക് പുരസ്കാരം സമ്മാനിച്ചു. ലോകമെമ്പാടുമുള്ള സംസ്കാരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതാണ് മേളയെന്ന് ഷെയ്ഖ് സുൽത്താൻ പറഞ്ഞു.

108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ പങ്കെടുക്കും. 1700 പരിപാടികളും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രസാധകരെ കൂടാതെ എഴുത്തുകാർ, വിതരണക്കാർ, വിവർത്തകർ, ജീവിചരിത്രകാരന്മാർ തുടങ്ങിയവർ മേളയുടെ ഭാഗമാകും.ദക്ഷിണ കൊറിയയാണ് ഇക്കുറി അതിഥി രാജ്യം. 2 ദശലക്ഷം സന്ദർശകരെത്തുമെന്നാണ് നിഗമനം. വൈവിധ്യമാർന്ന 15 ലക്ഷം പുസ്തകങ്ങളുമുണ്ട്.

സാഹിത്യ, സാംസ്കാരിക,ശാസ്ത്ര, ചലചിത്ര, ബിസിനസ് മാധ്യമ തുടങ്ങി നിരവധി മേഖലകളിലുളളവർ പങ്കടുക്കുന്ന പരിപാടികൾക്കൊപ്പം പ്രമുഖ കലാകരാൻമാർ അണിനിരക്കുന്ന ഈവനിംഗ് ഷോകളും പുസ്തകമേളയുടെ ആകർഷണമാണ്. ഇന്ത്യയിൽനിന്നുൾപ്പടെയുളള കലാകാരൻമാരുടെ പ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്.

മലയാളത്തിൽ നിന്നുളള പ്രസാധകരും ദുബായിൽ എത്തിയിട്ടുണ്ട്. പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുളിൽ പ്രമുഖർ പങ്കെടുക്കുകയും ആശയ സംവാദം നടത്തുകയും ചെയ്യും. ഷാർജ ബുക്ക് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന മേള ഈ മാസം 12ന് സമാപിക്കും. പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാം എന്ന ആഹ്വാനമാണ് ഇക്കുറി മേള മുന്നോട്ടുവയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....