18-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി ദുബായ് ആർ.ടി.എ

Date:

Share post:

18-ാം വാർഷികവും 14-ാം പൊതുഗതാഗത ദിനവും ആഘോഷിക്കാനൊരുങ്ങി ദുബായ് ആർ.ടി.എ. ജിം ഓൺ ദി ​ഗോ എന്ന പരിപാടിയിലൂടെ പൊതുജനങ്ങളുടെ ശാരീരിക ക്ഷമത വളർത്തുകയും സുരക്ഷിതമായ യാത്രകൾക്കായി പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങളെ പ്രേത്സാഹിപ്പിക്കുകയുമാണ് ആർ.ടി.എയുടെ ലക്ഷ്യം.

കഴിഞ്ഞ 8 മാസത്തിനുള്ളിൽ 450 ദശലക്ഷം പേർ പൊതുഗതാഗതം ഉപയോഗിച്ചതായും 12 ശതമാനത്തിന്റെ വളർച്ചാ നിരക്ക് ഈ മേഖലയിൽ രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. 2022-ൽ ദുബായിൽ നടത്തിയ 20.61 ശതമാനം യാത്രകളും പെതുഗതാഗത സംവിധാനം ഉപയോഗിച്ചായിരുന്നു. കൂടാതെ എമിറേറ്റിലെ ​ഗതാ​ഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാ​ഗമായി നിരവധി പാലങ്ങളും തുരങ്കങ്ങളും ഇതിനോടകം നിർമ്മിച്ചു. 2006-ൽ എമിറേറ്റിലെ പാലങ്ങളുടെയും തുരങ്കങ്ങളുടെയും എണ്ണം 129 ആയിരുന്നത് 2023-ൽ 988 ആയി ഉയർന്നതായും അധികൃതർ അറിയിച്ചു.

ദുബായിലെ ​ഗതാ​ഗത സംവിധാനങ്ങൾ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണെന്നും ഈ മേഖലയിൽ സമഗ്രമായ വികസനം ലക്ഷ്യംവെച്ച് പ്രവർത്തിച്ചതിനാൽ ലോകത്തിലെ ഏറ്റവും മികച്ച ​ഗതാ​ഗത സൗകര്യങ്ങളുള്ള ന​ഗരമായി മാറാൻ ദുബായിക്ക് സാധിച്ചെന്നും ദുബായ് ആർടിഎയുടെ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...