നടൻ ഉണ്ണി മുകുന്ദന്റെ കാരുണ്യത്തിൽ 75കാരിയ്ക്ക് ഭവനം ഒരുങ്ങി. മാധ്യമങ്ങൾ വഴിയാണ് തൃശ്ശൂർ കുതിരാനിലെ 75കാരിയായ അന്നക്കുട്ടിയുടെ കഥ താരം അറിയുന്നത്.
അന്നക്കുട്ടിയുടെ വീട് 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പാതിവഴിയിൽ മുങ്ങി. ഇതോടുകൂടി അന്നക്കുട്ടിയുടെ തകർന്നുപോയി.
ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ, കമ്പനി സി ഒ ജയൻ മഠത്തിൽ എന്നിവർ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വീടിന്റെ പണി തുടങ്ങി. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ സഹായത്തോടെയാണ് വീട് പുനർനിർമ്മിച്ചത്. പുതിയ വീടിന്റെ താക്കോൽ തൃശ്ശൂർ കുതിരാനിലെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ അന്നക്കുട്ടിക്ക് കൈമാറി.